ആബേലച്ചൻ എന്ന മലയാളി സർഗാത്മകതയുടെ മുതലാളി! / കൊച്ചേട്ടന്റെ കത്ത്
സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,
"ഒരിക്കൽ കോട്ടയത്ത് ദീപിക പത്രത്തിന്റെ വിതരണത്തിന്റെ ആവശ്യങ്ങൾക്കായി ഓഫീസിൽ എത്തിയതായിരുന്നു. അപ്പോഴാണ് കറുത്ത ഉടുപ്പിട്ട ഒരു അച്ചനെ കണ്ടത്. പരിചയപ്പെട്ടപ്പോൾ അറിഞ്ഞു, ദീപിക ബാലസഖ്യത്തിന്റെ കൊച്ചേട്ടനാണ്, ഫാ. ആബേൽ സിഎംഐ!' യാത്രപറഞ്ഞ സമയത്ത് ആബേലച്ചൻ പറഞ്ഞു, എന്നാൽ ഖാദർകുഞ്ഞ് ബാലസഖ്യത്തിന്റെ ചുമതലകൂടി ഏറ്റോളൂ...'
ആബേലച്ചൻ എന്ന മഴയിൽ അബ്ദുൾ ഖാദർകുഞ്ഞ് നനഞ്ഞു! "നാം ഒരു കുടുംബം' എന്ന വിശ്വമാനവികതയുടെ വിശുദ്ധ മുദ്രാവാക്യവുമായി ഖാദർകുഞ്ഞുസാർ നടപ്പുനിർത്തിയപ്പോൾ ആറു പതിറ്റാണ്ടു കഴിഞ്ഞിരുന്നു.
2003-ൽ ദീപിക ബാലസഖ്യത്തിന്റെ കൊച്ചേട്ടനായി യാത്ര തുടങ്ങിയ കാലം മുതൽ കുഞ്ഞുസാർ മരിക്കുന്നതുവരെ, അദ്ദേഹം എന്നുമെന്നോണം പറയുമായിരുന്നു ആബേലച്ചന്റെ വർത്തമാനങ്ങൾ!
1952-ൽ ദീപിക പത്രത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ദീപിക ബാലസഖ്യത്തിന്റെ ആദ്യത്തെ കൊച്ചേട്ടനായിരുന്നു, കേരളംകണ്ട ഏറ്റവും സർഗ്ഗധനനായ വൈദികനായ ഫാ. ആബേൽ സിഎംഐ.
അബ്ദുൾഖാദർകുഞ്ഞ് സാർ മാത്രമല്ല, ഇന്നുള്ളവരിൽ ഏറ്റവുംമുതിർന്ന ഡിസിഎൽ പ്രവർത്തകരായ അന്നക്കുട്ടി ടീച്ചറും പി.റ്റി. തോമസ് സാറുമുൾപ്പെടെ ആബേലച്ചനോടൊപ്പം സഖ്യ പ്രവർത്തനം തുടങ്ങിയവർ ഏറെയുണ്ട്. ആബേലച്ചന്റെ കാലത്ത് 164-ാമത് സഖ്യാംഗമായ നമ്മുടെ സാഹിത്യനായകൻ പെരുന്പടവം ശ്രീധരൻ ഉൾപ്പെടെ എത്രയെത്ര സഖ്യാംഗങ്ങൾ!
ഇന്നത്തെ കൂട്ടുകാർക്ക് ആലേബച്ചൻ അപരിചിതനായിരിക്കും. എന്നാൽ, സാംസ്കാരിക കേരളത്തിന് ആബേലച്ചൻ ചിരഞ്ജീവിയാണ്. കവിയും ഗാനരചയിതാവും സഘാടകനുമായി, കേരളം വാഴ്ത്തുന്ന പ്രൗഢ വ്യക്തിത്വമാണ്, ഫാ. ആബേൽ സിഎംഐ! മലയാള കലാസംസ്കാരത്തെ ലോകം മുഴുവൻ എത്തിച്ച കൊച്ചിൻ കലാഭവന്റെ സ്ഥാപകനായ ആബേലച്ചൻ! കലാഭവന്റെ കവാടംകടന്ന് കൈരളിയുടെ കലാഹൃദയത്തിന്റെ ഉടമകളായ ജയറാമും കലാഭവൻ മണിയുമുൾപ്പെടെ എണ്ണമറ്റ പ്രതിഭകൾ ആബേലച്ചന്റെ സർഗസന്താനങ്ങളും സമ്മാനങ്ങളുമാണ്!
ദീപിക ബാലസഖ്യം എന്ന മതേതര ബാലസംഘടന 1952 മുതൽ ഇന്നുവരെ 68 വർഷംകൊണ്ട്, കേരളത്തിലും പുറത്തും വാർത്തെടുത്ത ബാലപ്രതിഭകളുടെ എണ്ണം അസംഖ്യമാണ്. ആയിരക്കണക്കിനു വിദ്യാലയങ്ങളിൽ നാം ഒരു കുടുംബം എന്നു വിളിച്ചോതിയോയി സഖ്യത്തെ വളർത്തിയ സമർപ്പണബോധമുള്ള നാനാജാതി മതസ്ഥരായ അധ്യാപകരും സന്നദ്ധ സേവകരുമായ സഖ്യം പ്രവർത്തകരുടെ ആരുമറിയാത്ത ത്യാഗോജ്വല സേവനത്തിന്റെ ഊർജസ്രോതസ്, ആബേലച്ചൻ എന്ന സ്നേഹധനനായ കൊച്ചേട്ടനാണ്, അന്നും ഇന്നും.
ഈശ്വരഭക്തി, സാഹോദര്യം, സേവനതത്പരത, കൃത്യനിഷ്ഠ, അച്ചടക്കം എന്നീ പഞ്ചശീലങ്ങളിൽ അടിത്തറയിട്ട, മൂല്യബോധത്തിൽ വളർന്ന്, തലമുറകളുടെ പ്രതിനിധികളായി രാഷ്ട്രനിർമിതിയുടെ നിയന്താക്കളായ, പെരുന്പടവം ശ്രീധരൻ, ഡോ. ബി. ഇക്ബാൽ, ഡോ. സിറിയക് തോമസ്, ഡോ. സി.വി, ആനന്ദബോസ് ഐഎഎസ്, ലിസി ജേക്കബ് ഐഎഎസ്., രാജു നാരായണ സ്വാമി ഐഎഎസ് തുടങ്ങി വർത്തമാനകാലത്തെ നയിക്കുന്ന നിരവധി യുവപ്രതിഭകൾവരെ ലക്ഷക്കണക്കിനു ചേതനകൾ കടപ്പെട്ടിരിക്കുന്ന സർഗസ്രോതസ്സാണ് ഫാ. ആബേൽ സിഎംഐ.
2020 ജനുവരി 19-ന് അദ്ദേഹത്തിന്റെ 100-ാം ജന്മദിനമായിരുന്നു!
എല്ലാ സഖ്യാംഗങ്ങളുടെയും സഖ്യം പ്രവർത്തകരുടെയും ആദരാർദ്രമായ ഹൃദയാർച്ചന; ആബേലച്ചന്...
സ്നേഹപൂർവം
കൊച്ചേട്ടനും ഡിസിഎൽ കുടുംബവും
ങ്ങനാശേരി മേഖല രചനാമത്സര വിജയികൾ
ഡിസിഎൽ ചങ്ങനാശേരി മേഖല കഥ, കവിത, ഉപന്യാസ ചിത്ര രചനാമത്സരങ്ങൾ പാറേൽ ജെ.എം. എൽപി സ്കൂളിൽ നടന്നു. പാറേൽ സെന്റ് മേരീസ് പള്ളി വികാരി ഫാ. ജേക്കബ് വാരിക്കാട് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു.
മത്സര വിജയികൾ
കവിതാ രചന: എൽപി വിഭാഗം - 1. ഏഞ്ചൽ ബോബി (സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം എൽപിസ്കൂൾ, ചങ്ങനാശേരി), 2. ഐശ്വര്യ മഹേഷ് (സെന്റ് തെരേസാസ് എൽപിഎസ് .വാഴപ്പള്ളി), 3. ആഗ്നസ് ക്ലെയർ ലിജു (പ്ലാസിഡ് വിദ്യാവിഹാർ, ചെത്തിപ്പുഴ).
യു.പി വിഭാഗം - അൽഫോൻസ തെരേസ് സുജിത് (സെന്റ് ആൻസ് ജി.എച്ച്.എസ്. ചങ്ങനാശേരി), 2. അഖില ബിനു (സെന്റ തെരേസാസ് എച്ച്.എസ്. വാഴപ്പള്ളി), 3. അലീന ജോമോൻ (സെന്റ് ജോസഫ്സ് എച്ച്.എസ്. ചങ്ങനാശേരി).
ഹൈസ്കൂൾ വിഭാഗം: 1. നയൻ കൃഷ്ണ (പ്ലാസിഡ് വിദ്യാവിഹാർ, ചെത്തിപ്പുഴ), 2, വാണികൃഷ്ണ കെ.എൻ. ( സെന്റ് തെരേസാസ് എച്ച്.എസ്.എസ്. വാഴപ്പള്ളി), 3. എമിലി യ ബിജു (സെന്റ് ആൻസ് ജി.എച്ച്.എസ്. ചങ്ങനാശേരി)
ഉപന്യാസരചന - എൽപിവിഭാഗം - ക്രിസ്റ്റീന കുര്യാള -(എസ്.എച്ച്. പബ്ലിക് സ്കൂൾ, കിളിമല), 2. ഐഡ ആൻ മാത്യു (പ്ലാസിഡ് വിദ്യാവിഹാർ ചെത്തിപ്പുഴ), 3. മരിയ അന്ന വർഗീസ് (സെന്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയംഎൽപിഎസ് ചങ്ങനാശേരി)
യു.പി വിഭാഗം - റീസ ജെസ്ലിൻ (എസ്.എച്ച്. പബ്ലിക് സ്കൂൾ, കിളിമല), 2. ഗോപിക എസ്. (സെന്റ് ജോസഫ്സ് എച്ച്.എസ്. ചങ്ങനാശേരി), 3. കൃഷ്ണകൃപ - സെന്റ് ആൻസ് ജി.എച്ച്.എസ്. ചങ്ങനാശേരി).
ഹൈസ്കൂൾ വിഭാഗം - 1. തോമസ് ലാലിച്ചൻ ( എസ്.ബി. ഹൈസ്കൂൾ, ചങ്ങനാശേരി), 2. നോയൽ വർഗീസ് ജോർജ് (എസ്.എച്ച്. പബ്ലിക് സ്കൂൾ, കിളിമല), 3. സാറാ എലിസബത്ത് ജോസി (പ്ലാസിഡ് വിദ്യാവിഹാർ, ചെത്തിപ്പുഴ).
കഥാരചന - എൽപി വിഭാഗം - 1. ഷെബി ഷാജി (സെന്റ് ആൻസ് ജി.എച്ച്.എസ്. ചങ്ങനാശേരി), 2. അക്ഷര കെ. അനിൽ (സെന്റ്ജോർജ് യു.പി.എസ്. ഇരവുചിറ), 3. നിയ കൃഷ്ണ (സെന്റ് ജോസഫ്സ് എൽപിഎസ്. ചങ്ങനാശേരി).
യു.പി. വിഭാഗം - 2. ദേവിക എസ്. നായർ (സെന്റ് ജോസഫ്സ് എച്ച്.എസ്. ചങ്ങനാശേരി), 2. അൻസു ഫിലോ ബെന്നിച്ചൻ (എസ്.എച്ച്. പബ്ലിക് സ്കൂൾ, കിളിമല), 3. ദേവിക ദീപക് (സെന്റ് തെരേസാസ് എച്ച്.എസ്. വാഴപ്പള്ളി).
ഹൈസ്കൂൾ വിഭാഗം - 1. കല്യാണി ആർ. (സെന്റ് ആൻസ് ജി.എച്ച്.എസ്. ചങ്ങനാശേരി), 2. റോസി ജോജി (സെന്റ് ജോസഫ്സ് എച്ച്.എസ്. ചങ്ങനാശേരി), 3. സാൻമൻ നിസാർ (പ്ലാസിഡ് വിദ്യാവിഹാർ, ചെത്തിപ്പുഴ).
ചിത്രരചന - എൽപി വിഭാഗം - അനീഷമോൾ ജേക്കബ് (സെന്റ് ജോർജ് യു.പി.എസ്. ഇരവുചിറ), 2. ആദിനാഥ് ആർ. (എസ്.എച്ച്. പബ്ലിക് സ്കൂൾ, കിളിമല), 3. ഹരികൃഷ്ണ (പ്ലാസിഡ് വിദ്യാവിഹാർ, ചെത്തിപ്പുഴ).
യു.പി. വിഭാഗം - 1. അൻസിത നിസാർ (എസ്.എച്ച്. പബ്ലിക് സ്കൂൾ, കിളിമല), 2. ആദിത്യ ജിത് (സെന്റ് ജോസഫ്സ് ജി.എച്ച്.എസ്. ചങ്ങനാശേരി), 3. ദേവി കല്യാണി (സെന്റ് തെരേസാസ് എച്ച്.എസ് വാഴപ്പള്ളി).
ഹൈസ്കൂൾ വിഭാഗം - 1. അജൽ ഷാജഹാൻ (എസ്.എച്ച്. പബ്ലിക് സ്കൂൾ, കിളിമല), 2. നാദിയ രതീഷ് (സെന്റ് ജോസഫ്സ് എച്ച്.എസ്. ചങ്ങനാശേരി), 3. സ്വൈൻ ജോൺ (പ്ലാസിഡ് വിദ്യാവിഹാർ, ചെത്തിപ്പുഴ). മത്സര വിജയികൾക്ക് ശനിയാഴ്ച കാഞ്ഞിരപ്പള്ളിയിൽ നടക്കുന്ന പ്രവിശ്യാതല മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്.