തിരുവനന്തപുരം: അഭയ കേസിൽ മജിസ്ട്രേറ്റ് റിപ്പോർട്ട് സമർപ്പിച്ചു. തിരുവനന്തപുരം ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ദീപ മോഹനാണ് സിസ്റ്റർ സെഫിയുടെ വൈദ്യ പരിശോധന നടത്തിയ പോലീസ് സർജൻ ഡോ. രമയെ വീട്ടിൽ പോയി വിസ്തരിച്ചത്. ഈ കമ്മീഷൻ റിപ്പോർട്ടാണ് സിബിഐ പ്രത്യേക കോടതിയിൽ സമർപ്പിച്ചത്. ചലനശേഷി നഷ്ടമായി കിടപ്പിലായതു കാരണമാണ് ഡോക്ടറെ കമ്മീഷൻ മുഖേന വിസ്തരിക്കണം എന്നു കാട്ടി സിബിഐ നൽകിയ ഹർജി കോടതി അംഗീകരിക്കുകയായിരുന്നു.