ചിങ്ങവനം: സൗദി അറേബ്യയിലെ അൽഖഫ്ജിയിലുണ്ടായ കാറപകടത്തിൽ മരിച്ച പനച്ചിക്കാട് കുഴിമറ്റം സ്വദേശിനിയായ നഴ്സ് മെറി സിനോയ്സിന്റെ മൃതദേഹം ഇന്ന് രാവിലെ നാട്ടിലെത്തിക്കും. ഖഫ്ജിയിലെ ജലാമി കന്പനി ഉദ്യോഗസ്ഥൻ മൂലവട്ടം പാറപ്പറന്പിൽ പി.എം. ജോജോയുടെ ഭാര്യയാണ്. രാവിലെ ആറിന് നെടുന്പാശേരിയിൽ എത്തുന്ന മൃതദേഹം 12ന് കുഴിമറ്റത്തെ നീലംചിറ വസതിയിൽ എത്തിച്ച് പൊതു ദർശനത്തിന് വയ്ക്കും. തുടർന്ന് രണ്ടിന് മൂലവട്ടത്തെ ഭർത്തൃഗൃഹത്തിലേക്ക് കൊണ്ടു പോകും. സഫാനിയായിലെ എംഒഎച്ച് ആശുപത്രിയിൽ നിന്നു ജോലി കഴിഞ്ഞ് താമസസ്ഥലമായ ഖഫ്ജിയിലേക്ക് പോകുന്പോഴായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു കാർ വന്നിടിച്ചാണ് അപകടം നടന്നത്.
നാല് വർഷമായി എംഒഎച്ച് ആശുപത്രിയിൽ ജോലി ചെയ്തു വരികയായിരുന്നു. പനച്ചിക്കാട്, കുഴിമറ്റം, നീലംചിറ, കിഴക്കേപറന്പിൽ റിട്ടയേഡ് എച്ച്എംടി ഉദ്യോഗസ്ഥൻ ഇട്ടിക്കുഞ്ഞിന്റെയും, പരേതയായ മോളിയുടേയും മകളാണ്. സംസ്കാരം ഇന്ന് 4.30ന് മൂലവട്ടം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ.