നെടുമ്പാശേരി: പയ്യോളി മനോജ് വധക്കേസിൽ അവസാന പ്രതിയും പിടിയിലായി. ഷാർജയിലായിരുന്ന സനു രാജിനെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നു സിബിഐ പിടികൂടിയത്. കഴിഞ്ഞ അഞ്ചു വർഷമായി സനുരാജ് ഷാർജയിൽ ഒളിവിൽ കഴിയുകയായിരുന്നു. എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.