തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മിനിമം വേതനം പ്രഖ്യാപിച്ച് തൊഴിൽ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. ബാങ്കിംഗ്, നോൺ ബാങ്കിംഗ്, പണയം, ഇൻഷ്വറൻസ്, മൈക്രോ ഫിനാൻസ്, വിദേശനാണ്യ വിനിമയ ഹയർ പർച്ചേസ്, ചിട്ടി, കുറി തുടങ്ങി പണമിടപാടു നടത്തുന്ന എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാർക്കു ബാധകമാകത്തക്ക വിധമാണ് മിനിമം വേതനം പ്രഖ്യാപിച്ചത്.
ക്ലീനർ, സ്വീപ്പർ, ഹൗസ്കീപ്പിംഗ് അസിസ്റ്റന്റ്, അറ്റൻഡർ, ഓഫീസ് അറ്റൻഡന്റ്, മെസഞ്ചർ എന്നീ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് ഇനി 10150-400-12150-500-14650 രൂപ എന്ന സ്കെയിലിൽ കുറയാതെ മാസ വേതനം ലഭിക്കും. ഗാർഡനർ, സായുധരല്ലാത്ത വാച്ച്മാൻ/സെക്യൂരിറ്റി ഗാർഡ് എന്നിവർക്ക് 10750-400-12750-500-15250 എന്ന സ്കെയിലിലും ഡ്രൈവർമാർക്ക് 11500-400-13500-500-16000 എന്ന സ്കെയിലിലും അടിസ്ഥാന വേതനം ലഭിക്കും.
കളക്ഷൻ എക്സിക്യൂട്ടിവ്, എടിഎം കാഷ് ലോഡിംഗ് എക്സിക്യൂട്ടിവ്, കളക്ഷൻ ഏജന്റ്, റിക്കവറി അസിസ്റ്റന്റ്, ബിൽ കളക്ടർ, അപ്രൈസർ, സായുധരായ സെക്യൂരിറ്റി ഗാർഡ് എന്നിവരുടെ കുറഞ്ഞ അടിസ്ഥാന വേതനം 13250-700-16750-800-20750 രൂപയായിരിക്കും. ക്ലാർക്ക്, ജൂണിയർ ഓഫീസർ, ജൂണിയർ അസിസ്റ്റന്റ്, സെയിൽസ് ഓഫീസർ, ബിസിനസ് ഡെവലപ്മെന്റ് ഓഫിസർ, ഇൻഷ്വറൻസ് പ്രൊമോട്ടർ, ഇൻഷ്വറൻസ് ഏജന്റ്, ഇൻഷ്വറൻസ് അഡൈ്വസർ, ജൂണിയർ റിക്കവറി ഓഫീസർ, ജൂണിയർ എക്സിക്യൂട്ടിവ്, കസ്റ്റമർ സർവീസ് എക്സിക്യൂട്ടിവ്, ബിസിനസ് അസോസിയേറ്റ്, ജൂണിയർ ക്രെഡിറ്റ് ഓഫീസർ എന്നീ തസ്തികകളിലുള്ളവർക്ക് 14750-750-18500-850-22750 എന്ന സ്കെയിലിലും കാഷ്യർ, അക്കൗണ്ടന്റ്, സീനിയർ എക്സിക്യൂട്ടിവ്, കസ്റ്റമർ റിലേഷൻസ് എക്സിക്യൂട്ടിവ് / കസ്റ്റമർ റിലേഷൻ ഓഫിസർ, സീനിയർ റിക്കവറി ഓഫിസർ, സീനിയർ ബിസിനസ് അസോസിയേറ്റ്, ജൂണിയർ ഇൻഷ്വറൻസ് ഓഫീസർ, അസിസ്റ്റന്റ് ക്രെഡിറ്റ് ഓഫീസർ എന്നിവർക്ക് 16250-850-20500-950-25250 എന്ന അടിസ്ഥാന സ്കെയിലിലും വേതനം ലഭിക്കും.
അസിസ്റ്റന്റ് മാനേജർ, ബിസിനസ് മാനേജർ, സെയിൽസ് ഡെവലപ്മെന്റ് മാനേജർ, സെയിൽസ് മാനേജർ, ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ, കാഷ്യർ കം അക്കൗണ്ടന്റ്, സീനിയർ ഇൻഷ്വറൻസ് ഓഫീസർ, ക്രെഡിറ്റ് ഓഫീസർ തസ്തികകളിൽ 18500-1150-24300-1250-30550 എന്നതായിരിക്കും അടിസ്ഥാന ശമ്പള സ്കെയിൽ. ബ്രാഞ്ച് മാനേജർ, മാനേജർ(എച്ച്ആർ), ഓപ്പറേഷൻസ് ഹെഡ്, ബ്രാഞ്ച് ഹെഡ്, ലീഗൽ അസിസ്റ്റന്റ് എന്നിവർക്ക് 20500-1250-25750-1400-33750 സ്കെയിലിലും അടിസ്ഥാന വേതനം നൽകണം.
അടിസ്ഥാന വേതനത്തിനു പുറമേ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ജില്ലാ ആസ്ഥാനങ്ങൾക്കായി ഓരോ മാസവും പ്രസിദ്ധീകരിക്കുന്ന ഉപഭോക്തൃ വിലസൂചികയിലെ 250 പോയിന്റിനു മേൽ വർധിക്കുന്ന ഓരോ പോയിന്റിനും 32 രൂപ 50 പൈസ നിരക്കിൽ ക്ഷാമബത്തയും നൽകണം.
ക്ലർക്ക്, ജൂണിയർ ഓഫിസർ, ജൂണിയർ അസിസ്റ്റന്റ്, ബിസിനസ് ഡെവലപ്മെന്റ് ഓഫിസർമാർ, ഇൻഷ്വറൻസ് പ്രോമോട്ടർമാർ, കസ്റ്റമർ സർവീസ് എക്സിക്യൂട്ടിവുമാർ തുടങ്ങിയ തസ്തികയിലുള്ളവർക്ക് നിലവിൽ 11770 രൂപയാണ് ഡിഎ അടക്കം തുടക്കത്തിൽ കുറഞ്ഞ വേതനമായി കണക്കാക്കിയിരിക്കുന്നത്. പുതിയ വിജ്ഞാപനം പ്രാബല്യത്തിൽവന്നതോടെ ഇത് 17,000 രൂപയായി ഉയരും.