കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസ് യുഡിഎഫ് വീണ്ടും നിയമസഭയില്‍ ഉന്നയിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പറയുന്നത് പോലെ ഇവര്‍ മാവോയിസ്റ്റുകളാണെങ്കില്‍ അതിന്റെ തെളിവ് എന്തുകൊണ്ടാണ് പുറത്തു വിടാത്തതെന്നും അദ്ദേഹം ചോദിച്ചു. കോഴിക്കോട് പന്തീരാങ്കാവിലെ അലൻ ഷുഹൈബിന്റെയും താഹ ഫസലിന്റെയും വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.