കൊച്ചി: ദരിദ്രരോടും മാറ്റിനിർത്തപ്പെട്ടവരോടും പക്ഷം ചേർന്നു ക്രിസ്തുവിന്റെ സഭ ലോകത്തിൽ സാക്ഷ്യം നല്കണമെന്നു കെസിബിസി സെക്രട്ടറി ജനറൽ ബിഷപ് ജോസഫ് മാർ തോമസ്. കേരളസഭയിൽ പ്രേഷിത രൂപാന്തരീകരണം സംഭവിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലാരിവട്ടം പിഒസിയിൽ കെസിബിസി പ്രഖ്യാപിച്ച മിസിയോ ദേയി 2020 ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്വഭാവത്താലേ പ്രേഷിതയായ സഭയുടെ പ്രേഷിതസ്വഭാവത്തിനു മങ്ങലേല്ക്കാൻ അനുവദിച്ചുകൂടാ. സഭാംഗങ്ങൾക്കിടയിലുള്ള ഭിന്നതകൾ മറന്നു കൂട്ടായ്മയിൽ വർത്തിക്കാനും അജപാലന ദൗത്യനിർവഹണത്തിൽ ലോകത്തിൽ ക്രിസ്തുവിന്റെ നിരന്തര സാന്നിധ്യമായി മാറാനും എല്ലാ വിശ്വാസികളും പരിശ്രമിച്ചുകൊണ്ടിരിക്കണം. പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തിലും ഒരു മാനസാന്തരം സഭയ്ക്കാവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പിഒസി ഡയറക്ടർ ഫാ. വർഗീസ് വള്ളിക്കാട്ട് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഫാ. സ്റ്റാൻലി മാതിരപ്പിള്ളി, പ്രഫ എഡ്വേർഡ് എടേഴത്ത്, പ്രഫ ആലീസുകുട്ടി, സിസ്റ്റർ സിസി എസ്എബിഎസ്, ബ്രദർ ജൂഡ്സണ്, ബ്രദർ ജോസ് ഓലിക്കൽ എന്നിവർ പ്രസംഗിച്ചു. പ്രേഷിതവർഷാചരണത്തിന്റെ ഭാഗമായി തയാറാക്കിയ പ്രവർത്തനരേഖയെ സംബന്ധിച്ചു ഫാ. വർഗീസ് വള്ളിക്കാട്ട്, ഫാ. സ്റ്റാൻലി മാതിരപ്പിള്ളി എന്നിവർ ക്ലാസുകൾ നയിച്ചു. ഇരുനൂറോളം പേർ പഠനശിബിരത്തിൽ പങ്കെടുത്തു.