തിരുവനന്തപുരം: പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സംസ്ഥാനത്തെ എംപിമാരുടെ യോഗം മുഖ്യമന്ത്രി വിളിച്ചു. ഈ മാസം 24 ന് രാവിലെ 10.30ന് തിരുവനന്തപുരം തൈക്കാട് ഗവ.ഗസ്റ്റ് ഹൗസിലാണ് യോഗം.