+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗവർണറെ ഇരുട്ടിൽ നിർത്താനുള്ള നീക്കം ഭരണഘടനാ വിരുദ്ധം: കുമ്മനം

പ​ത്ത​നം​തി​ട്ട: ഗ​വ​ർ​ണ​റെ ഇ​രു​ട്ടി​ൽ നി​ർ​ത്തി സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന നീ​ക്ക​ങ്ങ​ൾ ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മെ​ന്നു മു​ൻ മി​സോ​റാം ഗ​വ​ർ​ണ​ർ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. പ​ത്ത​നം​തി​ട്ട​യി​ൽ
ഗവർണറെ ഇരുട്ടിൽ നിർത്താനുള്ള നീക്കം ഭരണഘടനാ വിരുദ്ധം: കുമ്മനം
പ​ത്ത​നം​തി​ട്ട: ഗ​വ​ർ​ണ​റെ ഇ​രു​ട്ടി​ൽ നി​ർ​ത്തി സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന നീ​ക്ക​ങ്ങ​ൾ ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മെ​ന്നു മു​ൻ മി​സോ​റാം ഗ​വ​ർ​ണ​ർ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. പ​ത്ത​നം​തി​ട്ട​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ സ​ർ​ക്കാ​ർ ത​ന്നെ കോ​ട​തി​യി​ൽ പോ​കു​ന്പോ​ൾ ഭ​ര​ണ​ത്ത​ല​വ​നാ​യ ഗ​വ​ർ​ണ​റെ അ​റി​യി​ക്കാ​തെ ഹ​ർ​ജി ന​ൽ​കി​യ​ത് ശ​രി​യ​ല്ല. ജ​ന​ങ്ങ​ളു​ടെ നി​കു​തി​പ്പ​ണം ഉ​പ​യോ​ഗി​ച്ചാ​ണ് രാ​ഷ്‌​ട്ര​പ​തി ഒ​പ്പി​ട്ട നി​യ​മ​ത്തി​നെ​തി​രെ സ​ർ​ക്കാ​ർ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. നി​യ​മ​സ​ഭ പാ​സാ​ക്കി​യ നി​യ​മ​ത്തി​നെ​തി​രെ ഏ​തെ​ങ്കി​ലും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കു​ന്ന​തി​നു തു​ല്യ​മാ​ണി​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടി​ൽ വ​കു​പ്പു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു ഗ​വ​ർ​ണ​ർ വി​മ​ർ​ശ​നം ന​ട​ത്തി​യ​ത്. എ​ന്നാ​ൽ, ഗ​വ​ർ​ണ​റെ എ​തി​ർ​ക്കു​ന്ന​ത​ല്ലാ​തെ ഏ​ത് വ​കു​പ്പു​ക​ളാ​ണ് ഗ​വ​ർ​ണ​ർ ലം​ഘി​ച്ച​തെ​ന്നു മു​ഖ്യ​മ​ന്ത്രി​ക്ക് ഇ​തു​വ​രെ പ​റ​യാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ഭ​ര​ണ​ഘ​ട​ന​യ്ക്കെ​തി​രാ​യി യാ​തൊ​ന്നും​ത​ന്നെ ഇ​തു​വ​രെ കേ​ര​ള ഗ​വ​ർ​ണ​ർ പ്ര​വ​ർ​ത്തി​ച്ചി​ട്ടി​ല്ല- അദ്ദേഹം പറ ഞ്ഞു.