തിരുവനന്തപുരം: സംസ്ഥാനത്തെ പഞ്ചായത്ത്/മുനിസിപ്പാലിറ്റികളിൽ നിലവിലെ വോട്ടർ പട്ടിക പുതുക്കാനുള്ള കരട് നാളെ പ്രസിദ്ധീകരിക്കുമെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ അറിയിച്ചു.
941 ഗ്രാമപഞ്ചായത്ത്, 86 മുനിസിപ്പാലിറ്റി, ആറ് മുനിസിപ്പൽ കോർപറേഷൻ എന്നിവടങ്ങളിലെ വോട്ടർപട്ടികയാണ് പുതുക്കുക. അപേക്ഷകളും ആക്ഷേപങ്ങളും ഫെബ്രുവരി 14 വരെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്കു സമർപ്പിക്കാം. അന്തിമ വോട്ടർപട്ടിക ഫെബ്രുവരി 28ന് പ്രസിദ്ധീകരിക്കും.
2020 ജനുവരി ഒന്നിനോ അതിനു മുന്‍പോ 18 വയസ് തികഞ്ഞവർക്കു വോട്ടർപട്ടികയിൽ പേരു ചേർക്കാം. പുതുതായി പേര് ഉൾപ്പെടുത്താനും (ഫോം 4) തിരുത്തൽ വരുത്താനും (ഫോം 6) പോളിംഗ് സ്റ്റേഷൻ/ വാർഡ് മാറ്റത്തിനും (ഫോം 7) ഓണ്‍ലൈൻ അപേക്ഷ വേണം. പേര് ഒഴിവാക്കാൻ ഫോം 5ൽ നേരിട്ടോ തപാലിലൂടെയോ സമർപ്പിക്കാം. ഓണ്‍ലൈൻ അപേക്ഷ www.lsgelection. kerala.gov.in എന്ന സൈറ്റിലൂടെ സമർപ്പിക്കണം.
വോട്ടർപട്ടിക എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസിലും പരിശോധനയ്ക്കു ലഭിക്കും. കമ്മീഷന്റെ വെബ്സൈറ്റിലും www.lsgelection.kerala.gov.in ലഭ്യമാണ്. അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്കു പട്ടികയുടെ കോപ്പി സൗജന്യമായി ലഭിക്കും. മറ്റുള്ളവർക്കു നിശ്ചിത നിരക്കിൽ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്നു ലഭിക്കും.
ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റികളിൽ അതതു സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോർപറേഷനുകളിൽ അഡീഷണൽ സെക്രട്ടറിമാരുമാണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ. അപേക്ഷകളും ആക്ഷേപങ്ങളും സംബന്ധിച്ച് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ സ്വീകരിക്കുന്ന നടപടിക്കെതിരേ നിശ്ചിത ദിവസത്തിനകം അപ്പീൽ സമർപ്പിക്കാം.
പഞ്ചായത്തുകളിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാരും മുനിസിപ്പാലിറ്റി, മുനിസിപ്പൽ കോർപറേഷൻ എന്നിവയിൽ നഗരകാര്യ റീജണൽ ഡയറക്ടർമാരുമാണ് അപ്പീൽ അധികാരികൾ.