ചേർത്തല: ആയിരങ്ങൾക്കു ദർശനപുണ്യം നൽകി അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ അത്ഭുത തിരുസ്വരൂപ നടതുറന്നു. ഇന്നലെ പുലർച്ചെ അഞ്ചിനു പ്രത്യേക പ്രാർഥനകളോടെയും ആചാരാനുഷ്ഠാനങ്ങളോടെയും ബസിലിക്ക റെക്ടർ ഫാ. ക്രിസ്റ്റഫർ എം. അർഥശേരിൽ നടതുറക്കൽ ചടങ്ങിന് മുഖ്യകാർമികത്വം വഹിച്ചു. വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം ദർശിക്കാനും വണങ്ങാനുമായി ഇന്നലെ രാത്രി മുതൽ വിശ്വാസികൾ പള്ളിയിൽ എത്തിത്തുടങ്ങിയിരുന്നു.
നടതുറക്കലിനു മുന്നോടിയായി ദിവ്യകാരുണ്യ ആരാധനയും നടന്നു. നട തുറക്കലിനു ശേഷം ആഘോഷമായ ദിവ്യബലി നടന്നു. പള്ളിയുടെ പ്രത്യേക അറയിൽ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധന്റെ അദ്ഭുത തിരുസ്വരൂപം തിരുനാൾ ദിവസങ്ങളിൽ മാത്രമാണു പുറത്തെടുക്കുക.
27ന് എട്ടാമിടം തിരുനാളിനു ശേഷം രാത്രി 12ന് നട അടയ്ക്കുന്നതുവരെ പള്ളിയുടെ പ്രധാന കവാടത്തോടു ചേർന്നു തിരുസ്വരൂപം പരസ്യവണക്കത്തിനായി പ്രതിഷ്ഠിക്കും. നാളെയാണ് പ്രധാന തിരുനാൾ. രാവിലെ 5.30 മുതൽ രാത്രി ഒന്പതുവരെ ദിവ്യബലി നടക്കും. രാവിലെ 11ന് തിരുനാൾ ദിവ്യബലിക്ക് എറണാകുളം -അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി മാർ ആന്റണി കരിയിൽ മുഖ്യകാർമികത്വം വഹിക്കും. മൂന്നിന് തിരുനാൾ പൊന്തിഫിക്കൽ ദിവ്യബലിക്ക് ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേൽ ആനാപറന്പിൽ മുഖ്യകാർമികത്വം വഹിക്കും.
4.30ന് വിശുദ്ധന്റെ അദ്ഭുത തിരുസ്വരൂപവുമായി തിരുനാൾ പ്രദക്ഷിണം നടക്കും. 27ന് വൈകിട്ടു മൂന്നിന് ദിവ്യബലിയും തുടർന്ന് പ്രദക്ഷിണവും നടക്കും. രാത്രി 10.30ന് കൃതജ്ഞതാ ദിവ്യബലി. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നാനാജാതി മതസ്ഥരായ ആയിരക്കണക്കിനു വിശ്വാസികളാണ് അർത്തുങ്കലിലേക്ക് ഒഴുകിയെത്തുന്നത്. കെഎസ്ആർടിസി പ്രത്യേക ബസ് സർവീസ് നടത്തുന്നുണ്ട്. ഇന്നു രാവിലെ 5.30 മുതൽ രാത്രി 11 വരെ തുടർച്ചയായി ദിവ്യബലി നടക്കും.