തിരുവനന്തപുരം: കോണ്ഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ വയനാട്ടിൽനിന്നു ലോക്സഭയിലേക്കു തെരഞ്ഞെടുത്തത് അപകടമായെന്ന എഴുത്തുകാരൻ രാമചന്ദ്ര ഗുഹയുടെ പ്രസ്താവനയ്ക്കു മറുപടിയുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയിദ് മുനവറലി ശിഹാബ് തങ്ങൾ. രാഹുൽ ഗാന്ധിയെ വിജയിപ്പിച്ച മലയാളികളല്ല അപകടം വരുത്തിവച്ചതെന്നും മറിച്ച് അദ്ദേഹത്തെ അമേഠിയിൽ പരാജയപ്പെടുത്തിയവരാണ് അപകടമുണ്ടാക്കിയതെന്നും തിരുവനന്തപുരത്തു യൂത്ത് ലീഗ് വിചാരണ സദസ് ഉദ്ഘാടനം ചെയ്ത മുനവറലി തങ്ങൾ പറഞ്ഞു.
തെരഞ്ഞെടുപ്പിനു മുൻപുതന്നെ വരാൻ പോകുന്ന അപകടത്തക്കുറിച്ച് രണ്ടുവർഷത്തോളം രാജ്യമൊട്ടാകെ സഞ്ചരിച്ച് മുന്നറിയിപ്പ് നൽകുകയും ഐക്യമുണ്ടാക്കാൻ പ്രയത്നിക്കുകയും ചെയ്തയാളാണു രാഹുൽ. അദ്ദേഹത്തെ വിജയിപ്പിച്ചതിലൂടെ കേരളം മുന്നോട്ടുവച്ച സന്ദേശം വലുതാണെന്നു രാമചന്ദ്രഗുഹ മനസിലാക്കണം. മുൻപ് രാമചന്ദ്രഗുഹയെ സംഘപരിവാറുകാർ തടഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചപ്പോൾ അദ്ദേഹത്തിന് ഒപ്പം നിന്നവരാണ് തങ്ങളെന്ന കാര്യം അദ്ദേഹം ഓർമിക്കണമെന്നും തങ്ങൾ പറഞ്ഞു. പൗരത്വ നിയമ ഭേദഗതി വിഭജനത്തിന്റേതാണ്. അതുകൊണ്ടാണ് ജനം തെരുവിലിറങ്ങിയത്.പൗരത്വ നിയമം മുസ്ലിംകളെ മാത്രം ബാധിക്കുന്നതല്ല. ഭരണഘടനയെ ഇല്ലാതാക്കുന്നതാണ്. ആർഎസ്എസിന്റെ ദീർഘകാലത്തെ അജൻഡയാണ് ഇപ്പോൾ നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഹാരിസ് കരമന അധ്യക്ഷത വഹിച്ചു. സിപിഐ ദേശീയ നിർവാഹക സമിതി അംഗം പന്ന്യൻ രവീന്ദ്രൻ, വി.എസ്. ശിവകുമാർ എംഎൽഎ, മുൻ സ്പീക്കർ എം. വിജയകുമാർ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ്, കെപിസിസി സെക്രട്ടറി ജ്യോതികുമാർ ചാമക്കാല, പാളയം ഇമാം വി.പി. ഷുഹൈബ് മൗലവി തുടങ്ങിയവർ പ്രസംഗിച്ചു.