പഴയങ്ങാടി(കണ്ണൂർ): ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആസാം സ്വദേശിയായ ആറു വയസുകാരി മരിച്ചു. കുടുംബത്തിലെ മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്.
പുതിയങ്ങാടി ചൂട്ടാട് മഞ്ചക്ക് സമീപത്ത് ഹംസ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ആസാം ബർപ്പിറ്റ സ്വദേശി മൊയ്തുൽ ഇസ്ലാമിന്റെ മകൾ മാസൂമ (ആറ്) യാണു മരിച്ചത്. അമ്മ അസ്മ (25), സഹോദരങ്ങളായ ഹസീന (3), മാജിദുൽ (7) എന്നിവരാണ് ഗുരുതരാവസ്ഥയിൽ പരിയാരം കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പഴകിയ ഭക്ഷണം ചൂടാക്കി കഴിച്ചതിനെ തുടർന്നാണ് ഇവർക്ക് ഭക്ഷ്യവിഷബാധയേറ്റതെന്ന് പറയുന്നു.
ഭക്ഷണം കഴിച്ചതിനുശേഷം അവശരായ ഇവരെ മെഡിക്കൽ കോളജിലെത്തിച്ച് അടിയന്തര ചികിത്സ നല്കുകയായിരുന്നു. രാത്രി പതിനൊന്നോടെയാണ് മാസുമ മരിച്ചത്.