തിരുവനന്തപുരം: വിദേശത്തു തൊഴിൽ തേടുന്നവർക്ക് നൈപുണ്യം മെച്ചപ്പെടുത്താൻ കേരളത്തിലെ വിവിധ സ്ഥാപനങ്ങൾ മുഖേന നടത്തുന്ന നൈപുണ്യ വികസനത്തിന്റെ രണ്ടാംഘട്ട പരിശീലനം നോർക്ക റൂട്ട്സ് സംഘടിപ്പിക്കും. ഗൾഫ് രാജ്യങ്ങളിൽ നഴ്സിംഗ് മേഖലയിൽ തൊഴിൽ നേടാൻ അതതു രാജ്യങ്ങളിലെ സർക്കാർ ലൈസൻസിംഗ് പരീക്ഷ ജയിക്കണം.
HAAD/ PROMETRIC/MOH/DOH തുടങ്ങിയ പരീക്ഷകൾ ജയിക്കാൻ കേരള സർക്കാർ സ്ഥാപനമായ കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിന്റെ അംഗീകൃത സ്ഥാപനമായ നഴ്സിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കരിയർ എൻഹാൻസ്മെന്റ് (NICE) മുഖേനയാണ് രണ്ടാം ഘട്ട പരിശീലനം നൽകുന്നത്.
ജിഎൻഎം/ബിഎസ്സി/എംഎസ്സിയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും ഉളളവർക്ക് അപേക്ഷിക്കാം.
യോഗ്യതാ പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർക്കു പ്രവേശനം നൽകും. കോഴ്സ് തുകയുടെ 75 ശതമാനം നോർക്ക വഹിക്കും.
താത്പര്യമുളളവർ 31ന് മുൻപ് നോർക്ക റൂട്ട്സ് വെബ്സൈറ്റിൽ പേരുവിവരം രജിസ്റ്റർ ചെയ്യണമെന്നു ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ www.norkaroots. org യിലും ടോൾ ഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയിൽനിന്നും), 9497319640, 9895762632, 9895364254 നമ്പരുകളിലും ലഭിക്കും.