തിരുവനന്തപുരം: കേന്ദ്രം കൊണ്ടുവന്ന പൗരത്വനിയമ ഭേദഗതിക്കെതിരേ പുറമേ ശക്തമായ നിലപാട് പറയുകയും രഹസ്യമായി നിയമം നടപ്പാക്കാനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുകയുമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യത്ത് നരേന്ദ്ര മോദിയും അമിത് ഷായും കഴിഞ്ഞാല്‍ ജനങ്ങളെ കബളിപ്പിക്കുന്നതില്‍ മൂന്നാമന് കേരള മുഖ്യമന്ത്രിപിണറായി വിജയനാണെന്നും ചെന്നിത്തല പത്രസമ്മേളനത്തില്‍ പറഞ്ഞു.
കബളിപ്പിക്കല്‍ നടപടികള്‍ അവസാനിപ്പിച്ച് പൗരത്വഭേദഗതി നിയമം നടപ്പാക്കാതിരിക്കാനുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോവേണ്ടത്. സെന്‍സസിനൊപ്പം ജനസംഖ്യാ രജിസ്റ്റര്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ സീക്രട്ട് സെക്ഷനില്‍ നിന്നു 2019 നവംബര്‍ 12 ന് പുറപ്പെടുവിച്ച ഉത്തരവ് ഇതേവരെ റദ്ദാക്കിയിട്ടില്ല. ഇതു റദ്ദാക്കാത്ത സാഹചര്യത്തിലാണ് തഹസീല്‍ദാര്‍മാരും മറ്റു റവന്യു ഉദ്യോഗസ്ഥരും നടപടികളുമായി മുന്നോട്ടുപോകുന്നത്. വസ്തുത ഇതായിരിക്കെയാണ് മുഖ്യമന്ത്രി പൗരത്വഭേദഗതി നിയമം നടപ്പാക്കില്ലെന്നു പറഞ്ഞുള്ള വാചക കസര്‍ത്ത് നടത്തുന്നത്. ഇത് ആരെ സഹായിക്കാനാണെന്നു വ്യക്തമാണ്.
പൗരത്വ നിയമ ഭേദഗതിക്കെതിരേ സംസ്ഥാനത്ത് പ്രതിഷേധിക്കുന്നവരെ കള്ളക്കേസുകളില്‍ കുടുക്കി പ്രതിഷേധത്തിന്റെ മുന ഒടിക്കുകയാണ് സര്‍ക്കാര്‍. സമരം ചെയ്യുന്നവരോട് ഫാസിസ്റ്റ് സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. എന്നാല്‍ ബിജെപി നേതാക്കളോട് മൃദു സമീപനമാണ് സ്വീകരിക്കുന്നത്. അലന്,താഹ എന്നിവര്‍ക്കെതിരേ യുഎപിഎ കുറ്റം ചുമത്തിയതിന്റെ അടിസ്ഥാനം എന്താണെന്നു മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.