+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ യുവജനങ്ങളെ വഞ്ചിക്കുന്നു: ഡോ.എൻ. ജയരാജ്

കോ​ട്ട​യം: കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഒ​രു​പോ​ലെ യു​വ​ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ക​യാ​ണെ​ന്നും ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തെ ധ്വം​സി​ക്കു​ന്ന​തും രാ​ഷ്‌ട്ര​ത്തെ ര​ണ്ടാ​യി വി​ഭ​ജി​ക്കു​ന്ന​തു​മാ​യ
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ യുവജനങ്ങളെ വഞ്ചിക്കുന്നു: ഡോ.എൻ. ജയരാജ്
കോ​ട്ട​യം: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഒ​രു​പോ​ലെ യു​വ​ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ക​യാ​ണെ​ന്നും ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തെ ധ്വം​സി​ക്കു​ന്ന​തും രാ​ഷ്‌ട്ര​ത്തെ ര​ണ്ടാ​യി വി​ഭ​ജി​ക്കു​ന്ന​തു​മാ​യ പൗ​ര​ത്വ​ നി​യ​മ​ ഭേ​ദ​ഗ​തി കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും ഡോ. ​എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ.

പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി, റ​ബ​ർ വി​ല​സ്ഥി​ര​താ ഫ​ണ്ട് ഉ​പേ​ക്ഷി​ക്ക​ൽ, കാ​രു​ണ്യ​പ​ദ്ധ​തി നി​ർ​ത്ത​ലാ​ക്ക​ൽ, തൊ​ഴി​ലി​ല്ലാ​യ്മ എ​ന്നി​വ​യ്ക്കെ​തി​രേ കേ​ര​ള യൂ​ത്ത്ഫ്ര​ണ്ട്-​എം 14 ജി​ല്ല​ക​ളി​ലും ന​ട​ത്തി​യ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചി​ന്‍റെ​യും ധ​ർ​ണ​യു​ടെ​യും സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം കോ​ട്ട​യ​ത്തു നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യൂ​ത്ത്ഫ്ര​ണ്ട്-​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സാ​ജ​ൻ തൊ​ടു​ക മാ​ർ​ച്ച് ന​യി​ച്ചു.

യു​ഡി​എ​ഫ് ഗ​വ​ൺ​മെ​ന്‍റ് ന​ട​പ്പി​ലാ​ക്കി​യ റ​ബ​ർ മി​നി​മം വി​ല 150 രൂ​പ​യി​ൽ​നി​ന്ന് 200 രൂ​പ​യാ​യി ഉ​യ​ർ​ത്തേ​ണ്ട​തി​നു​പ​ക​രം അ​തു​പേ​ക്ഷി​ക്കു​ക​യാ​ണു കേ​ര​ള സ​ർ​ക്കാ​ർ ചെ​യ്ത​ത്. ല​ക്ഷ​ക്ക​ണ​ക്കി​നു പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി​രു​ന്ന കാ​രു​ണ്യ​പ​ദ്ധ​തി നി​ർ​ത്ത​ലാ​ക്കി അ​വ​രെ​യെ​ല്ലാം ദു​രി​ത​ത്തി​ലാ​ക്കി​യ പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി മ​നു​ഷ്വ​ത്യ​രഹിത​മാ​ണ്. ഏ​ഴു​കോ​ടി തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ പു​തു​താ​യി സൃ​ഷ്ടി​ക്ക​ണ​മെ​ന്നു പ​റ​ഞ്ഞു മോ​ദി ഗ​വ​ൺ​മെ​ന്‍റും 10 ല​ക്ഷം പേ​ർ​ക്കു തൊ​ഴി​ൽ ന​ല്കു​മെ​ന്നു പ​റ​ഞ്ഞ പി​ണ​റാ​യി സ​ർ​ക്കാ​രും ഒ​രു​പോ​ലെ യു​വ​ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ക​യാ​ണ്- ജ​യ​രാ​ജ് ആ​രോ​പി​ച്ചു.

അ​ഡ്വ. ജോ​ബ് മൈ​ക്കി​ൾ, അ​ഡ്വ. പ്രി​ൻ​സ് ലൂ​ക്കോ​സ്, സ​ണ്ണി തെ​ക്കേ​ടം, ബി​ജു കു​ന്നേ​പ്പ​റ​ന്പ​ൻ, ജോ​സ​ഫ് സൈ​മ​ൺ, സു​മേ​ഷ് ആ​ൻ​ഡ്രൂ​സ്, സാ​ബു കു​ന്നേ​ൽ, വി​ജ​യ് മാ​രേ​ട്ട്, ര​ൺ​ദീ​പ് ജി. ​നാ​യ​ർ, ഷാ​ജി പു​ളി​മൂ​ട​ൻ, ജോ​സ​ഫ് ചാ​മ​ക്കാ​ല, ജോ​ജി കു​റ​ത്തി​യാ​ട​ൻ, ജി​ജോ വ​രി​ക്ക​മു​ണ്ട, കെ​എ​സ്‌​സി-​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ബേ​ഷ് അ​ലോ​ഷ്യ​സ് തു​ട​ങ്ങി​യ​വ​ർ കോ​ട്ട​യം ഗാ​ന്ധി​സ്ക്വ​യ​റി​ൽ നി​ന്നാ​രം​ഭി​ച്ച മാ​ർ​ച്ചി​നും ക​ള​ക്ട​റേ​റ്റു​പ​ടി​ക്ക​ൽ ന​ട​ന്ന ധ​ർ​ണ​യ്ക്കും നേ​തൃ​ത്വം ന​ല്കി.