കോഴിക്കോട്: തത്സമയം ദിനപത്രം ഡെപ്യൂട്ടി എഡിറ്ററും മുതിർന്ന മാധ്യമപ്രവർത്തകനുമായ ഡോ. ഐ.വി. ബാബു(54) നിര്യാതനായി. മഞ്ഞപ്പിത്തം ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കാലിക്കട്ട് പ്രസ് ക്ലബ്ബിൽ മൃതദേഹം പൊതുദർശനത്തിനു വച്ച ശേഷം ജന്മനാടായ പാനൂർ മൊകേരിയിലെ തറവാട്ടുവളപ്പിൽ സംസ്കരിച്ചു.
ദേശാഭിമാനി പത്രാധിപ സമിതിയംഗം, മലയാളം വാരിക അസി. എഡിറ്റർ, മംഗളം ഡെ.ഡയറക്ടർ, ലെഫ്റ്റ് ബുക്സ് മാനേജിംഗ് എഡിറ്റർ എന്നീ നിലകളിലും അൺ എയ്ഡഡ് കോളജുകളിൽ അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. കേരളീയ നവോത്ഥാനവും നമ്പൂതിരിമാരും എന്ന പുസ്തകം രചിച്ചു. വന്ദനശിവയുടെ വാട്ടർ വാഴ്സ് എന്ന പുസ്തകം വിവർത്തനം ചെയ്തിട്ടുണ്ട്. തലശേരിക്കടുത്ത് മൊകേരിയിൽ 1965ലാണ് ജനനം. സിപിഎം മുൻ സംസ്ഥാനകമ്മിറ്റി അംഗവും ദേശാഭിമാനി വാരിക പത്രാധിപരുമായിരുന്ന പരേതനായ ഐ.വി. ദാസിന്റെ മകനാണ്. അമ്മ: സുശീല. ഭാര്യ: ലത (അധ്യാപിക, ഗുജറാത്തി എസ്ബി സ്കൂൾ, വടകര). മക്കൾ: അക്ഷയ് (സിവിൽ സർവീസ് കോച്ചിംഗ് വിദ്യാർഥി), നിരഞ്ജന (പ്ലസ്വൺ വിദ്യാർഥിനി). ഡോ. ബാബുവിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
മന്ത്രി ടി.പി. രാമകൃഷ്ണൻ, എം.കെ. രാഘവൻ എംപി, എ. പ്രദീപ്കുമാർ എംഎൽഎ, കെ.കെ. രമ, കെ. അജിത, ജോയ് മാത്യു, വി.ആർ. സുധീഷ് തുടങ്ങി ഒട്ടേറെ പേർ കോഴിക്കോട്ടെത്തി അന്ത്യോപചാരമർപ്പിച്ചു.