കോഴിക്കോട്: കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്റെ സഹോദരനും എംപിയുമായിരുന്ന രാം ചന്ദ്ര പാസ്വാന്റെ സ്മരണാര്‍ഥം ലോക ജന്‍ശക്തി പാര്‍ട്ടി ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡ് അച്ചടിവിഭാഗത്തില്‍ ദീപിക കോട്ടയം ബ്യൂറോ ചീഫ് റെജി ജോസഫിനും ദൃശ്യ വിഭാഗത്തില്‍ മാതൃഭൂമി ചെന്നൈ റിപ്പോര്‍ട്ടർ അനൂപ് ദാസിനും സ്പെഷല്‍ ജൂറി അവാര്‍ഡ് ചന്ദ്രിക കല്‍പ്പറ്റ റിപ്പോര്‍ട്ടര്‍ കെ.എസ്. മുസ്തഫയ്ക്കും ലഭിച്ചു.
2019 ജൂലൈ രണ്ടുമുതൽ നാലു ദിവസങ്ങളിലായി ദീപിക പ്രസിദ്ധീകരിച്ച "ഗോത്രമക്കൾക്ക് പുതിയ പാഠങ്ങൾ' എന്ന പരമ്പരയാണ് റെജി ജോസഫിനെ അവാർഡിന് അർഹനാക്കിയത്.
10,001 രൂപയും ഫലകവും ഉൾപ്പെടുന്ന പുരസ്കാരം ഇന്നു രാവിലെ 9.30നു കോഴിക്കോട് കെപിഎസ് മേനോൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മാനിക്കും.
കമാൽ വരദൂർ, പി.വി. കുട്ടൻ, വി.ഇ. ബാലകൃഷ്ണൻ എന്നിവരുൾപ്പെട്ട ജൂറിയാണ് അവാർഡ് നിർണയിച്ചത്. ജൂറിയുടെ പ്രത്യേക പുരസ്കാരത്തിന് ജീവൻ ടിവി റീജണൽ ഹെഡ് അജീഷ് അത്തോളി അര്‍ഹനായി. വാര്‍ത്താ സമ്മേളനത്തിൽ എം. മെഹബൂബ്, കമാൽ വരദൂര്‍, മുഹമ്മദ് ഇഖ്ബാല്‍, പി. അബ്ദുൾ മജീദ്, പി.ടി. സുബൈര്‍, ഇബ്രാഹിം കോയ എന്നിവർ പങ്കെടുത്തു.