തിരുവനന്തപുരം: ജില്ലാ പോലീസ് ഓഫീസുകളുടെ ഭാഗമായി പ്രവർത്തിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ച് യൂണിറ്റുകളെ സി-ബ്രാഞ്ച് എന്ന് പുനർനാമകരണം ചെയ്ത് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ക്രൈംബ്രാഞ്ച് ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ പേര് 2017 ൽ ക്രൈംബ്രാഞ്ച് എന്ന് മാറ്റിയിരുന്നു.
ക്രൈംബ്രാഞ്ച്, ജില്ലാ ക്രൈംബ്രാഞ്ച് എന്നീ പേരുകൾ പൊതുജനങ്ങൾക്ക് ആശയക്കുഴപ്പം ഉണ്ടാകുന്നുവെന്ന് മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ക്രൈം ബ്രാഞ്ചിന്റെ പേര് സി - ബ്രാഞ്ച് എന്നാക്കി സർക്കാർ ഉത്തരവിറക്കിയത്.