കാഞ്ഞിരപ്പള്ളി: ഇന്‍ഫാം ദേശീയ സമ്മേളനത്തോടനുബന്ധിച്ചു കട്ടപ്പനയില്‍ ഇന്നു നടക്കുന്ന കര്‍ഷക മഹാറാലിയും അധ്വാനവര്‍ഗ അവകാശരേഖ പ്രഖ്യാപനവും സംസ്ഥാനത്തു സംഘടിത കര്‍ഷക മുന്നേറ്റത്തിന്റെ തുടക്കമാകുമെന്ന് ഇന്‍ഫാം പ്രതിനിധി സമ്മേളനം.
ദേശീയ സമ്മേളനത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി പാറത്തോട് മലനാട് ഡവലപ്പ്മെന്റ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ നടന്ന ഇന്‍ഫാം പ്രതിനിധികളുടെയും സംഘാടകരുടെയും സമ്മേളനം ദേശീയ ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ ഉദ്ഘാടനംചെയ്തു. ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ അധ്യക്ഷതവഹിച്ചു.
വിഘടിച്ചു നില്‍ക്കാതെ ഒരുമിച്ചുചേര്‍ന്നു സംഘടിച്ചു നീങ്ങേണ്ട ആവശ്യകത വൈകിയ വേളയിലെങ്കിലും കര്‍ഷകര്‍ തിരിച്ചറിഞ്ഞിരിക്കുന്നതിന്റെ ഉദാഹരണമാണ് ആയിരക്കണക്കിനു കര്‍ഷകര്‍ സംഘടിതരായി ഇന്ഫാമിലേക്കു കടന്നുവന്നിരിക്കുന്നതെന്നും സംഘടനയോടൊപ്പം സംരംഭങ്ങളുമായി ഒറ്റക്കെട്ടായി കര്‍ഷകര്‍ പ്രവര്‍ത്തന നിരതരാകണമെന്നും ഫാ. മറ്റമുണ്ടയില്‍ പറഞ്ഞു. പുഞ്ചിരിക്കുന്ന മുഖത്തോടെ അന്നംതരുന്ന ഓരോ കൈകളും അധ്വാനിക്കട്ടെ എന്നതാണ് ദേശീയസമ്മേളന മുദ്രാവാക്യം.
പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന ഡയറക്ടര്‍ ഫാ.ജോസ് മോനിപ്പള്ളി, പ്രസിഡന്റ് ജോസ് എടപ്പാട്ട്, കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ലാ പ്രസിഡന്റ് അഡ്വ. ഏബ്രാഹം മാത്യു, ജോസ് പടിക്കല്‍, സണ്ണി മുത്തോലപുരം, ഷാബോച്ചന്‍ മുളങ്ങാശേരില്‍, ബെന്നി വര്‍ഗീസ്, ജെയ്സണ്‍ ചെന്പ്ളായില്‍ എന്നിവര്‍ പ്രസംഗിച്ചു.
ദേശീയ സമ്മേളന ക്രമീകരണങ്ങളുടെ ഭാഗമായി വിവിധ ഡിപ്പാര്‍ട്ട്മെന്റുകളുടെ പ്രവര്‍ത്തനങ്ങള്‍ ഡയറക്ടര്‍മാര്‍ പ്രതിനിധി സമ്മേളനത്തില്‍ അവതരിപ്പിക്കുകയും വിലയിരുത്തുകയും ചെയ്തു. ഇന്‍ഫാം ദേശീയ ഡയറക്ടറായി നിയമിക്കപ്പെട്ട ഫാ. തോമസ് മറ്റമുണ്ടയിലിനെ സമ്മേളനത്തില്‍ അനുമോദിച്ചു.