ചേർത്തല: അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള നടതുറക്കൽ ചടങ്ങ് നാളെ നടക്കും. പുലർച്ചെ അഞ്ചിനു ബസിലിക്കയിൽ നടക്കുന്ന ചടങ്ങിനു സാക്ഷികളാകാൻ വിശ്വാസികൾ ഇന്നു വൈകുന്നേരം മുതൽ ബസിലിക്ക തിരുമുറ്റത്തേക്ക് ഒഴുകിയെത്തും. രാത്രിയോടെ ബസിലിക്കയുടെ പ്രധാന വാതിലിനു മുന്നിൽ വിശ്വാസികൾ കാത്തുനിൽക്കും. വിദൂരസ്ഥലങ്ങളിൽനിന്ന് എത്തുന്നവരും ഇടവകയിലുള്ളവരും ഒരേ മനസോടെ ബസിലിക്ക അങ്കണത്തിൽ വെളുത്തച്ഛന്റെ സ്തുതികളും ഗീതങ്ങളുമായി പുലരുവോളം കാത്തിരുന്നാണ് ഓരോ വർഷവും നടതുറക്കൽ ചടങ്ങിനു സാക്ഷികളാകുന്നത്.
വർഷത്തിൽ ഒരു തവണ മാത്രമാണു വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം പരസ്യവണക്കത്തിനായി വിശ്വാസികൾക്കു തുറന്നു കൊടുക്കുന്നത്. എല്ലാ വർഷവും ജനുവരി 18നു പുലർച്ചെ നടക്കുന്ന നടതുറക്കൽ ചടങ്ങ് അതുകൊണ്ടുതന്നെ അതിപ്രധാനമാണ്. പഴയ പള്ളിയോടു ചേർന്നുള്ള മേടയിലെ പ്രത്യേകമുറിയിൽ സൂക്ഷിച്ചിട്ടുള്ള തിരുസ്വരൂപം ഇന്നുരാത്രി പ്രാർഥനകളോടെ കത്തിച്ച മെഴുകുതിരികളുമായി പുതിയപള്ളിയിൽ രഥത്തിന്റെ മാതൃകയിൽ നിർമിച്ചിട്ടുള്ള രൂപക്കൂട്ടിൽ സ്ഥാപിക്കും. നടതുറക്കൽ, തിരുസ്വരൂപ വന്ദനത്തിനുശേഷം നാളെ രാവിലെ 5.30നു നടക്കുന്ന ദിവ്യബലിക്കു ഫാ.ജോയി പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിക്കും. ഫാ. യേശുദാസ് കാട്ടുങ്കൽത്തയ്യിൽ സുവിശേഷപ്രസംഗം നടത്തും.
നടതുറക്കൽ ചടങ്ങിനുമുന്നോടിയായി ഇന്നു രാത്രി ഒന്പതുമുതൽ 11 വരെ നടക്കുന്ന ദിവ്യകാരുണ്യ ആരാധനയ്ക്ക് ഫാ. സെബാസ്റ്റ്യൻ കുറ്റിവീട്ടിൽ മുഖ്യകാർമികത്വം വഹിക്കും. വിശുദ്ധന്റെ നട തുറന്നതിനുശേഷം 27 വരെ തുടർച്ചയായി ദിവ്യബലിയർപ്പണം നടക്കും. 20നാണ് പ്രധാന തിരുനാൾ ദിനം. തിരുനാൾദിനത്തിൽ വൈകുന്നേരം 4.30നു നടക്കുന്ന ആഘോഷമായ തിരുനാൾ പ്രദക്ഷിണത്തിൽ ജനലക്ഷങ്ങൾ പങ്കാളികളാകും.