കൊച്ചി: പൗരത്വ നിയമഭേദഗതി ഭരണഘടനാവിരുദ്ധമാണെന്നു പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ആലുവ എടത്തല സ്വദേശി എം.എസ്. ഷെമീം സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി അടുത്തയാഴ്ച പരിഗണിക്കാന്‍ മാറ്റി. ഇന്നലെ ഹര്‍ജി പരിഗണനയ്ക്കെടുത്തപ്പോള്‍ സുപ്രീംകോടതിയെ സമീപിക്കാത്തതെന്താണെന്നു ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഹര്‍ജിക്കാരനോടു ചോദിച്ചു. ഭരണഘടനാ കോടതിയെന്ന നിലയില്‍ വിഷയം ഹൈക്കോടതിക്കു പരിഗണിക്കാനാവുമെന്നായിരുന്നു ഹര്‍ജിക്കാരന്റെ അഭിഭാഷകന്റെ മറുപടി.
സുപ്രീംകോടതിയില്‍ സമാനവിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജിയുള്‍പ്പെടെ 60 ഹര്‍ജികള്‍ നിലവിലുണ്ടെന്ന് അസി. സോളിസിറ്റര്‍ ജനറല്‍ വിശദീകരിച്ചു. വിവിധ ഹൈക്കോടതികളിലുള്ള ഇതേ ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്കു മാറ്റണമെന്ന അപേക്ഷയില്‍ സുപ്രീം കോടതി എന്തെങ്കിലും നിര്‍ദേശം നല്‍കിയിട്ടുണ്ടോയെന്നു ഡിവിഷന് ബെഞ്ച് ആരാഞ്ഞു. ഇല്ലെന്നു കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്കി. തുടര്‍ന്നു സുപ്രീംകോടതി നിര്‍ദേശം വന്നശേഷം പരിഗണിക്കാനായി ഹര്‍ജി മാറ്റുകയായിരുന്നു.
പാക്കിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളില്‍നിന്ന് അനധികൃതമായി കുടിയേറിയ ഹിന്ദു, സിക്ക്, പാഴ്സി, ജൈന, ബുദ്ധ, ക്രിസ്തുമത വിശ്വാസികള്‍ക്കു പൗരത്വം അനുവദിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്നത്. ഈ രാജ്യങ്ങളില്‍നിന്നുള്ള മുസ്ലിം മതവിശ്വാസികളെ ഒഴിവാക്കിയതു ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയുടെ ലംഘനമാണെന്നു ഹര്ജിക്കാരന് ആരോപിക്കുന്നു.