കോട്ടയം: കറുകക്കളത്തിൽ ഗീവർഗീസ് കത്തനാരുടെ 153-ാം ജന്മവാർഷികവും കറുകക്കളം കുടുംബയോഗ വാർഷികവും 19ന് ഉച്ചകഴിഞ്ഞ് രണ്ടിനു ചങ്ങനാശേരി എസ്ബി കോളജിലെ പവ്വത്തിൽ ഹാളിൽ നടക്കും. കുടുംബയോഗം പ്രസിഡന്റ് തങ്കച്ചൻ പടിഞ്ഞാറേക്കളത്തിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ മോൺ.ജോസഫ് വാണിയപ്പുരയ്ക്കൽ ഉദ്ഘാടനംചെയ്യും.
ദേശീയ പുരസ്കാരം നേടിയ കൊച്ചി ആകാശവാണി ഡയറക്ടറും കറുകക്കളം കുടുംബയോഗാംഗവുമായ ലീലാമ്മ മാത്യു, നവവൈദികൻ ഫാ. അനൂപ് സിഎംഐ എന്നിവരെ ആദരിക്കും. രക്ഷാധികാരി ഫാ. ജയിംസ് മുളയ്ക്കൽ മുഖ്യപ്രഭാഷണവും ഡൽഹി ഡീംഡ് യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേറ്റർ ഫാ. സണ്ണി വെട്ടിക്കുഴിച്ചാലിൽ സിഎംഐ അനുഗ്രഹ പ്രഭാഷണവും നടത്തും.
ജോസഫ് വാഴയ്ക്കൻ, ഫാ. ജോസഫ് പുതുവീട് , ഫാ. ജേക്കബ് നടുവിലേക്കളം, എം.എം. മാത്യു മുളയ്ക്കൽ, തോമസ്. കെ. തോമസ്, ബിജു തോപ്പിൽ, മാത്യു സെബാസ്റ്റ്യൻ അരീത്ര, വർഗീസ് എൻ. ആന്റണി നല്ലൂർ എന്നിവർ പ്രസംഗിക്കും.