+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെസിവൈഎം സെനറ്റ്: വാർഷിക സമ്മേളനം ആന്പല്ലൂരിൽ

കോ​​ട്ട​​യം: കെ​​സി​​വൈ​​എ​​മ്മി​​ന്‍റെ 42ാമ​​ത് വാ​​ർ​​ഷി​​ക സെ​​ന​​റ്റ് സ​​മ്മേ​​ള​​ന​​ത്തി​​ന് ഇ​ന്നു തൃ​​ശൂ​​ർ അ​​തി​​രൂ​​പ​​ത​​യു​​ടെ ആ​​തി​​ഥേ​​യ​​ത്വ​​ത്തി​​ൽ ആ​​ന്പ​​ല്ലൂ​​ർ സ്പി​​രി​​ച്ച്വ​
കെസിവൈഎം സെനറ്റ്: വാർഷിക സമ്മേളനം ആന്പല്ലൂരിൽ
കോ​​ട്ട​​യം: കെ​​സി​​വൈ​​എ​​മ്മി​​ന്‍റെ 42-ാമ​​ത് വാ​​ർ​​ഷി​​ക സെ​​ന​​റ്റ് സ​​മ്മേ​​ള​​ന​​ത്തി​​ന് ഇ​ന്നു തൃ​​ശൂ​​ർ അ​​തി​​രൂ​​പ​​ത​​യു​​ടെ ആ​​തി​​ഥേ​​യ​​ത്വ​​ത്തി​​ൽ ആ​​ന്പ​​ല്ലൂ​​ർ സ്പി​​രി​​ച്ച്വ​​ൽ ആ​​നി​​മേ​​ഷ​​ൻ സെ​​ന്‍റ​​റി​​ൽ തു​​ട​​ക്കം കു​​റി​​ക്കും.

സെ​​ന​​റ്റ് സ​​മ്മേ​​ള​​നം തൃ​​ശൂ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ആ​​ൻ​​ഡ്രൂ​​സ് താ​​ഴ​​ത്ത് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. കെ​​സി​​ബി​​സി യൂ​​ത്ത് ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ ബി​​ഷ​​പ് ഡോ. ​​ക്രി​​സ്തു​​ദാ​​സ്, കെ​​സി​​ബി​​സി സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ ജോ​​സ​​ഫ് മാ​​ർ തോ​​മ​​സ്, തൃ​​ശൂ​​ർ സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ ടോ​​ണി നീ​​ല​​ങ്കാ​​വി​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ക്കും.

32 രൂ​​പ​​ത​​ക​​ളി​​ൽ​നി​​ന്നാ​​യി 250ഓ​​ളം യു​​വ​​ജ​​ന​​ങ്ങ​​ൾ പ​​ങ്കെ​​ടു​​ക്കു​​ന്ന സെ​​ന​​റ്റ് സ​​മ്മേ​​ള​​ന​​ത്തി​​ൽ 2019 വ​​ർ​​ഷ​​ത്തെ രൂ​​പ​​ത, സം​​സ്ഥാ​​ന​​ത​​ല റി​​പ്പോ​​ർ​​ട്ടു​​ക​​ൾ അ​​വ​​ത​​രി​​പ്പി​​ക്ക​​പ്പെ​​ടും. പ്ര​​സ്ഥാ​​നം ഇ​​ട​​പെ​​ടേ​​ണ്ട സാ​​മൂ​​ഹി​​ക വി​​ഷ​​യ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചും പു​​തി​​യ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളെ​​ക്കു​​റി​​ച്ചും ച​​ർ​​ച്ച​​ക​​ളും ന​​ട​​ത്ത​​പ്പെ​​ടും.

2020 വ​​ർ​​ഷ​​ത്തേ​​ക്കു​​ള്ള പു​​തി​​യ സം​​സ്ഥാ​​ന​​സ​​മി​​തി അം​​ഗ​​ങ്ങ​​ളു​​ടെ തെ​​ര​​ഞ്ഞെ​​ടു​​പ്പും സെ​​ന​​റ്റ് സ​​മ്മേ​​ള​​ന​​ത്തി​​ൽ ന​​ട​​ക്കു​​മെ​ന്നു സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് സി​​റി​​യ​​ക് ചാ​​ഴി​​കാ​​ട​​ൻ പ​​റ​​ഞ്ഞു. മൂ​​ന്നു ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി നീ​​ണ്ടു നി​​ല്ക്കു​​ന്ന സെ​​ന​​റ്റ് സ​​മ്മേ​​ള​​നം ഞാ​​യ​​റാ​​ഴ്ച അ​​വ​​സാ​​നി​​ക്കും.