തിരുവനന്തപുരം: ബംഗളൂരുവിൽ നിന്നുള്ള വ്യവസായ ഇടനാഴി കോയന്പത്തൂർ വഴി കൊച്ചിയിലേക്കു നീട്ടുന്നതിന്റെ ഭാഗമായി പാലക്കാട് സ്ഥാപിക്കുന്ന ഏകീകൃത ഉത്പാദന ക്ലസ്റ്ററിന്റെ വികസനത്തിന് 1351 ഏക്കർ ഭൂമി ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചു. കിഫ്ബി സഹായത്തോടെ പുതുശേരി, ഒഴലപ്പതി ഭാഗങ്ങളിലാണ് ഭൂമി ഏറ്റെടുക്കുന്നത്.1038 കോടി രൂപയാണു ഭൂമി ഏറ്റെടുക്കാൻ വേണ്ട ചെലവ്.
വ്യവസായ ഇടനാഴി കൊച്ചിയിലേക്ക് നീട്ടുന്നതിനുള്ള കേരളത്തിന്റെ അപേക്ഷ നാഷണൽ ഇൻഡസ്ട്രീയൽ കോറിഡോർ ഡവലപ്പ്മെന്റ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റ് അംഗീകരിച്ചിട്ടുണ്ട്. 160 കിലോമീറ്ററാണ് ഇടനാഴിയുടെ നീളം. ബംഗളൂരു - ചെന്നൈ വ്യവസായ ഇടനാഴിയുമായി ബന്ധിപ്പിച്ചാണ് കൊച്ചി ഇടനാഴി വികസിപ്പിക്കാൻ ആലോചിക്കുന്നത്.