കോവിഡ് 19 എന്ന മഹാമാരിയുടെ ഉഗ്രരൂപം ജനങ്ങളിൽഎത്തിക്കുകയാണ് ആലപുഴ ടാക്കിസിന്റെ ബാനറിൽ സിനി സിറിൽ കഥയും തിരക്കഥയുമെഴുതി സംവിധാനം നിർവഹിച്ചിരിക്കുന്ന സൈലന്റ് കില്ലർ എന്ന ഷോട്ട് ഫിലിം.
അറുമുഖനാണ് പ്രധാന കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത്. നാടക നടൻ ആലപ്പി ജോണ്സൻ മറ്റൊരു വേഷത്തിൽ എത്തുന്നു. സിറിൽ ജോർജ് ഛായഗ്രഹണവും എഡിറ്റിംഗും നിർവഹിച്ച ഷോട്ട് ഫിലിം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഒരു ചെറിയ മനുഷ്യനിലൂടെ വലിയ സന്ദേശമാണ് ഈ ഹ്രസ്വചിത്രം ലോകത്തിനു സമ്മാനിക്കുന്നത്.