+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൃഥ്വിയുടെ "രണം' യുഎസിൽ ആരംഭിച്ചു

പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​കു​ന്ന നി​ർ​മ​ൽ സ​ഹ​ദേ​വ് ചി​ത്രം "ര​ണ’​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം യു​എ​സി​ൽ ആ​രം​ഭി​ച്ചു. നേ​ര​ത്തേ അ​നൗ​ണ്‍​സ്മെ​ന്‍റ് ഘ​ട്ട​ത്തി​ൽ "ഡെ​ട്രോ​യി​റ്റ് ക്രോ​സിം​ഗ്’ എ​ന്നു വാ​ർ
പൃഥ്വിയുടെ
പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​കു​ന്ന നി​ർ​മ​ൽ സ​ഹ​ദേ​വ് ചി​ത്രം "ര​ണ’​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം യു​എ​സി​ൽ ആ​രം​ഭി​ച്ചു. നേ​ര​ത്തേ അ​നൗ​ണ്‍​സ്മെ​ന്‍റ് ഘ​ട്ട​ത്തി​ൽ "ഡെ​ട്രോ​യി​റ്റ് ക്രോ​സിം​ഗ്’ എ​ന്നു വാ​ർ​ത്ത​ക​ളി​ൽ വ​ന്ന പ്രോ​ജ​ക്ടാ​ണ് പി​ന്നീ​ട് "ര​ണ'​മെ​ന്ന് ഒൗ​ദ്യോ​ഗി​ക​മാ​യി നാ​മ​ക​ര​ണം ചെ​യ്യ​പ്പെ​ട്ട​ത്. അമേരിക്കയാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​ൻ.

പൃ​ഥ്വി​രാ​ജ് ചി​ത്രം "ഇ​വി​ടെ’​യി​ൽ ശ്യാ​മ​പ്ര​സാ​ദി​ന്‍റെ അ​സിസ്റ്റന്‍റും ഫ​ഹ​ദ് ഫാ​സി​ൽ ചി​ത്രം "മ​ണ്‍​സൂ​ണ്‍ മാം​ഗോ​സി’​ൽ ചീ​ഫ് അ​സോ​സി​യേ​റ്റു​മാ​യി​രു​ന്ന ആ​ളാ​ണു "ര​ണ’​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ നി​ർ​മ​ൽ സ​ഹ​ദേ​വ്. ഡെ​ട്രോ​യി​റ്റി​ലെ​യും ടൊറേന്‍റോ​യി​ലെ​യും തെ​രു​വു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗു​ണ്ടാ​സം​ഘ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചി​ല യ​ഥാ​ർ​ഥ സം​ഭ​വ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യാ​ണു സി​നി​മ. മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലു​മാ​ണു ചി​ത്രം എ​ത്തു​ക.

ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി ഒ​ക്ടോ​ബ​റി​ൽ തി​രി​ച്ചെ​ത്തു​ന്ന പൃ​ഥ്വി അ​ഞ്ജ​ലി മേ​നോ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലാ​വും പിന്നെ അ​ഭി​ന​യി​ക്കു​ക.

ന​വാ​ഗ​ത​സം​വി​ധാ​യ​ക​നാ​യ ജി​നു എ​ബ്ര​ഹാ​മി​ന്‍റെ ആ​ദം ജോ​ണാ​ണു പൃ​ഥ്വി​യു​ടേ​താ​യി തീ​യേ​റ്റ​റു​ക​ളി​ൽ എ​ത്താ​നു​ള്ള സി​നി​മ. സ്കോട്ട്‌ലാൻ​ഡി​ൽ ഭൂ​രി​ഭാ​ഗ​വും ചി​ത്രീ​ക​രി​ച്ച സി​നി​മ ഈ ​മാ​സം 31നു ​തീ​യേ​റ്റ​റു​ക​ളി​ലെ​ത്തും.