കോവിഡ് കാലത്തെ സമ്മർദ്ദങ്ങൾ ചേർത്തിണക്കി നടൻ സന്തോഷ് കീഴാറ്റൂർ അഭിനയിച്ച ഷോർട്ട് ഫിക്ഷനാണ് ‘കോവിഡ് 19 സ്റ്റിഗ്മ ’. ഈ ഷോർട്ട് ഫിക്ഷനിൽ സന്തോഷ് കീഴാറ്റൂർ ആറു വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും ഫേസ്ബുക്ക് പേജുകളിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്.
ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) കണ്ണൂർ, ദേശീയ ആരോഗ്യദൗത്യം കണ്ണൂർ ഉണർവ്, ജില്ലാ മാനസികാരോഗ്യ പരിപാടി കണ്ണൂർ എന്നിവ ചേർന്നാണ് കോവിഡ് 19 സ്റ്റിഗ്മ അവതരിപ്പിക്കുന്നത്.
സന്തോഷ് കീഴാറ്റൂർ തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സുരേഷ് ബാബുവിന്റേതാണ് രചന. ഡോ. പ്രശാന്ത്കൃഷ്ണൻ സംഗീതം പകരുന്നു.