+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൗ​​​ര​​​ത്വ ബി​​ൽ : റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്കു കോ​ണ്‍​ഗ്ര​സിന്‍റെ മാർച്ച്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൗ​​​ര​​​ത്വ ബി​​ൽ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​ന​​​ത്തി​​​നെ​​​തിരേ ഇ​​​ന്ത്യ​​​ൻ നാ​​​ഷ​​​ണ​​​ൽ കോ​​​ണ്‍​ഗ്ര​​​സി​​​ന്‍
പൗ​​​ര​​​ത്വ ബി​​ൽ : റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്കു കോ​ണ്‍​ഗ്ര​സിന്‍റെ മാർച്ച്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൗ​​​ര​​​ത്വ ബി​​ൽ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​ന​​​ത്തി​​​നെ​​​തിരേ ഇ​​​ന്ത്യ​​​ൻ നാ​​​ഷ​​​ണ​​​ൽ കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്ക് മാ​​​ർ​​​ച്ച് ന​​​ട​​​ത്തി. മാ​​​ർ​​​ച്ച് റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ പ്ര​​​ധാ​​​ന ക​​​വാ​​​ട​​​ത്തി​​​ൽ പോ​​​ലീ​​​സ് ത​​​ട​​​ഞ്ഞു.

കെ​​​പി​​​സി​​​സി എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് അം​​​ഗം എം.​​​എ. ല​​​ത്തീ​​​ഫി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ കെ​​​പി​​​സി​​​സി മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എം. ഹ​​​സ​​​ൻ മാ​​​ർ​​​ച്ച് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ഹി​​​ന്ദു​​രാ​​ഷ്‌​​ട്ര​​​മെ​​​ന്ന ആ​​​ർ​​​എ​​​സ്എ​​​സ് അ​​​ജ​​​ൻ​​ഡ ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​നെ അ​​​നു​​​വ​​​ദി​​​ക്കില്ലന്നും ഭ​​​ര​​​ണ​​​ഘ​​​ട​​​ന ഉ​​​റ​​​പ്പു​​വ​​​രു​​​ത്തു​​​ന്ന തു​​​ല്യ​​​നീ​​​തി​​​യു​​​ടെ ലം​​​ഘ​​​ന​​​മാ​​​ണ് പൗ​​​ര​​​ത്വ ബി​​​ല്ലി​​​ലൂ​​​ടെ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ന​​​ട​​​ത്തു​​​ന്ന​​​ത്. രാ​​​ജ്യ​​​ത്തെ ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളെ ഉ​​​ന്നം വ​​​ച്ച് ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന ഈ ​​​ബി​​​ൽ രാ​​​ജ്യ​​​ത്തെ മ​​​തേ​​​ത​​​ര​​​ത്വം ത​​​ക​​​ർ​​​ക്കാ​​​നു​​​ള്ള അ​​​മി​​​ത്ഷാ​​​യു​​​ടെ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ണെ​​​ന്നും എം.​​​എം. ഹ​​​സ​​​ൻ പ​​​റ​​​ഞ്ഞു. സ​​​മ​​​ര​​​ത്തി​​​ൽ കെ​​​പി​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ത​​​ന്പാ​​​നൂ​​​ർ ര​​​വി, വി.​​​എ​​​സ്. ശി​​​വ​​​കു​​​മാ​​​ർ എം​​​എ​​​ൽ​​​എ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

പ്രതിഷേധത്തിനു പ​​​ത്മ​​​കു​​​മാ​​​ർ, ചാ​​​ക്ക ര​​​വി, പു​​​ളി​​​മൂ​​​ട് ഹ​​​രി, ഇ​​​ള​​​ന്പ ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ, ചെ​​​ന്പ​​​ക​​​മം​​​ഗ​​​ലം നി​​​സാ​​​ർ, അ​​​ൻ​​​സ​​​ർ, സു​​​ധീ​​​ർ​​​ഷാ, ജോ​​​സ് നി​​​ക്കോ​​​ള​​​സ്, മ​​​ധു, ആ​​​ന്‍റോ, ലാ​​​ലു, ജോ​​​ണ്‍​സ​​​ണ്‍, അ​​​ച്ചു അ​​​ജ​​​യ​​​ഘോ​​​ഷ്, മാ​​​ർ​​​ട്ടി​​​ൻ പെ​​​രേ​​​ര, അ​​​മി​​​തി​​​ല​​​ക് എ​​​ന്നി​​​വ​​​ർ നേതൃ ത്വം നൽകി.