കളമശേരി: ശാസ്ത്രബോധമുള്ള സമൂഹത്തെ വാർത്തെടുക്കാനുള്ള ശ്രമം പ്രഫഷണലുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നു സംസ്ഥാന പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ രാമചന്ദ്രൻ. കേരള പ്രഫഷണൽസ് നെറ്റ്വർക്ക് രൂപീകരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ശാസ്ത്ര അവബോധവും യുക്തിപരമായ ചിന്തയും പ്രഫഷണലുകൾക്ക് അത്യന്താപേക്ഷിതമാണ്. ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിൽ പങ്കെടുക്കുന്നവർ അടക്കം ഇന്നു ശാസ്ത്രത്തിനെതിരെ സംസാരിക്കുന്ന അവസ്ഥയുണ്ട്. അറിവുള്ളവർ തന്നെയാണ് ഇത്തരത്തിൽ ശാസ്ത്രത്തിനെതിരെ സംസാരിക്കുന്നത്. നമ്മുടെ നാട്ടിൽ പ്ലാസ്റ്റിക് സർജറി 1000 വർഷം മുമ്പ് നടന്നുവെന്നാണു പ്രധാനമന്ത്രി വരെ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശാസ്ത്രബോധം പ്രചരിപ്പിക്കുകയെന്നത് ഓരോ പൗരന്റെയും മൗലിക കടമയാണെന്ന് മുൻ എംപി പി. രാജീവ് പറഞ്ഞു.