കൊച്ചി: ബംഗളൂരു, കൊച്ചി, ചെന്നൈ എന്നിവിടങ്ങളില്‍ കാമ്പസുകളുള്ള സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ഓണ്‍ട്രപ്രണര്‍ഷിപ്പ് (എക്സ്ഐഎംഇ) ‘മേക്ക് ഇന്‍ ഇന്ത്യ, മേക്കിംഗ് ഇറ്റ് വര്‍ക്ക്’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാര്‍ ജനുവരി 10,11 തീയതികളില്‍ ബംഗളൂരുവില്‍ നടക്കും.
മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ പുരോഗതി, വെല്ലുവിളികള്‍, പ്രശ്നപരിഹാരങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ സെമിനാര്‍ ചര്‍ച്ച ചെയ്യുമെന്ന് എക്സ്ഐഎംഇ ചെയര്‍മാനും ഐഐഎം ബാംഗ്ലൂര്‍ മുന്‍ ഡയറക്ടറുമായ പ്രഫ. ജെ. ഫിലിപ് പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സര്‍ക്കാര്‍ പ്രതിനിധികള്‍, വിദ്യാഭ്യാസ വിചക്ഷണര്‍, ഗവേഷകര്‍, ബിസിനസ് മാനേജര്‍മാര്‍, പ്രഫഷണലുകള്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുക്കും.
കൂടുതല്‍ വിവരങ്ങള്‍ www.xime.org എന്ന വെബ്സൈറ്റിൽ.