നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച ഒന്നര ലക്ഷം രൂപയുടെ വിദേശ നിർമിത സിഗരറ്റ് കസ്റ്റംസ് എയർ ഇന്റലിജന്റ്സ് വിഭാഗം പിടികൂടി. ഇന്നലെ പുലർച്ചെ വിമാനത്താവളത്തിൽ എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കുവൈറ്റിൽനിന്നു കോഴിക്കോട് വഴി കൊച്ചിയിലെത്തിയ കോഴിക്കോട് സ്വദേശി അബ്ദുൾ റഹ്മാന്റെ പക്കൽനിന്നാണ് 65 കാർട്ടൻ സിഗരറ്റ് പിടികൂടിയത്.