പാലാ : മരത്തിൽ നിന്നുവീണ് യുവാവ് മരിച്ചു. മീനച്ചിൽ പാലാക്കാട് പതിലാനിയിൽ രാഘവന്റെ മകൻ സതീശ് (40) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം നാലിന് കള്ള് ചെത്തുന്നതിനായി പനയിൽ കയറുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നെന്നു നാട്ടുകാർ പറഞ്ഞു. ഉടൻ തന്നെ പാലാ ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അമ്മ: ദേവകി. ഭാര്യ: കവിത. ഏകമകൻ: സജിത്ത് (വിദ്യാർഥി സെന്റ് ജോസഫ് സ്കൂൾ മുത്തോലി). സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് വീട്ടുവളപ്പിൽ.