കണ്ണൂര്‍: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2019 ജൂലൈ ഒന്നുമുതല്‍ ലഭിക്കേണ്ട പതിനൊന്നാം ശമ്പള പരിഷ്കരണ ആനുകൂല്യങ്ങള്‍ അനിശ്ചിതമായി നീണ്ടുപോകുന്ന സാഹചര്യത്തിലും വിലക്കയറ്റം രൂക്ഷമായി തുടരുന്നതിനാലും അര്‍ഹമായ ഇടക്കാലാശ്വാസം ഉടന്‍ അനുവദിക്കണമെന്ന് കണ്ണൂരില്‍ സമാപിച്ച കേരള എന്‍ജിഒ സംഘ് സംസ്ഥാന സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ വിഹിതം ഉറപ്പുവരുത്തി ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കുക, കുടിശികയായ എട്ടു ശതമാനം ക്ഷാമബത്ത ഉടന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനത്തിൽ ബിഎംഎസ് സംസ്ഥാന ഉപാധ്യക്ഷന്‍ സി. ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താന് അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന കൗണ്‍സില്‍ യോഗം ജിഇഎന്‍സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു. എന്‍ജിഒ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാർ റിപ്പോര്‍ട്ടും ട്രഷറര്‍ ടി.എന്‍. രമേശ് കണക്കും അവതരിപ്പിച്ചു. സുഹൃദ് സമ്മേളനം ആര്ആര്എംഎസ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പി. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. എം.ടി. മധുസൂദനന് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം ബി.എസ്. രാജീവ്, കെ. മുരളി എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. സമാപനസമ്മേളനം ബിഎംഎസ് സംസ്ഥാന സെക്രട്ടറി ആര്. രഘുരാജ് ഉദ്ഘാടനം ചെയ്തു.
ഭാരവാഹികളായി സി. സുരേഷ് കുമാര്‍-പ്രസിഡന്റ്, ടി.എന്‍.രമേശ്-ജനറല്‍ സെക്രട്ടറി, പി.വി.മനോജ് പത്തനംതിട്ട-ട്രഷറര്‍, എം.കെ. അരവിന്ദന്(പത്തനംതിട്ട), എം.ടി. മധുസൂദനന്(കണ്ണൂര്‍), ഡി. ബാബുപിള്ള(ആലപ്പുഴ), പി. പീതാംബരന്(കാസര്‍ഗോഡ്), അനിതാ രവീന്ദ്രന് (കൊല്ലം)-വൈസ് പ്രസിഡന്റുമാര്‍, ആര്. ശ്രീകുമാരന്‍(തിരുവനന്തപുരം), സി. ബാബുരാജ്(മലപ്പുറം), എ. പ്രകാശ്(ആലപ്പുഴ), ടി. ദേവാനന്ദന്(കോഴിക്കോട്), കെ.എം. രാജീവ്(തൃശൂര്‍)-സെക്രട്ടറിമാര്‍, എസ്. സജീവ്(തിരുവനന്തപുരം), എന്‍.എ. അനില്‍കുമാര്‍(തൃശൂര്‍), മുരളി കോനാത്ത്(പാലക്കാട്), എം.അരുണ്‍(ഇടുക്കി), പി.എം. അജി(വയനാട്)-ജോയിന്റ് സെക്രട്ടറിമാർ എന്നിവരെ തെരഞ്ഞെടുത്തു.