ആദിയിൽ പിതാവിനോടു കൂടെയായിരുന്ന പുത്രൻ തന്പുരാൻ കാലത്തിന്റെ തികവിൽ മാംസം ധരിച്ചു മനുഷ്യനായി പിറന്നു (യോഹ 1-15)
യേശുക്രിസ്തുവിന്റെ മനുഷ്യാവതാരം ദൈവത്തിന്റെ പ്രവൃത്തിയാണ്. അതു മനുഷ്യവർഗത്തിന്റെ വീണ്ടെടുപ്പിനായി ദൈവം നടത്തിയ ചരിത്രപരമായ ഇടപെടലാണ്. അതുകൊണ്ടു ദൈവപുത്രന്റെ മനുഷ്യാവതാരം ദൈവസ്നേഹത്തിന്റെയും കരുണയുടെയും മൂർത്തഭാവമാണ്.
രണ്ടായിരം വർഷങ്ങൾക്കു മുന്പു ദൈവം മനുഷ്യനെ തേടിയെത്തിയ ചരിത്ര സംഭവമാണ് മനുഷ്യാവതാരം അഥവാ തിരുപ്പിറവി. ക്രിസ്തുവിൽ ആവിഷ്കൃതമായ ഈ ദൈവിക വെളിപാട് അതിന്റെ സമഗ്രമായ അർഥത്തിൽ ദൈവസ്നേഹത്തിന്റെ പ്രകാശനമായിരുന്നു. മനുഷ്യന്റെ ബലഹീനമായ സാഹചര്യങ്ങളിലേക്ക ഇറങ്ങിവരാൻ തിരുമനസായ ഒരു ദൈവം; അതിനായി ഒരു ജനതയെ ഒരുക്കുന്ന രക്ഷാകര ചരിത്രം; ദൈവത്തിന്റെ പ്രവൃത്തിയിൽ മനുഷ്യനെ ഉൾച്ചേർക്കുന്ന ദൈവകരുണയുടെ പ്രകാശനം.
ദൈവം തന്റെ ജനത്തിന്റെ ജീവിതത്തിൽ ഇടപെട്ട ഏറ്റവും അസാധാരണമായ ചരിത്രസംഭവമാണ് മനുഷ്യാവതാരം. ഈ ദൈവിക ഇടപെടലിനെ സഭാ പിതാക്കന്മാർ വ്യാഖ്യാനിക്കുന്നതു മനുഷ്യമക്കളെ ദൈവമക്കളാക്കാൻ ദൈവപുത്രൻ മനുഷ്യപുത്രനായി അവതരിച്ചു എന്നാണ്.
മനുഷ്യാവതാരം ദൈവകരുണയുടെ ആഘോഷമാണ്. അതു അനുനിമിഷം നടക്കേണ്ട ദൈവപദ്ധതിയാണ്. അതിൽ പങ്കുചേരലാണ് ഓരോ ക്രിസ്മസ് ആഘോഷവും. ഒന്നുമില്ലാത്തവന്റെയും ഒന്നുമല്ലാത്തവന്റെയും ജീവിതത്തിൽ ദൈവത്തിന്റെ കരുണാർദ്രമായ സ്നേഹം നാം സാധ്യമാക്കിക്കൊടുക്കുന്പോൾ ദൈവകരുണയ്ക്കു മനുഷ്യരൂപം ലഭിക്കുന്നു. തിരുപ്പിറവി ഇന്നിന്റെ ആഘോഷമായി മാറുന്നു. അങ്ങനെ തിരുപ്പിറവി പ്രത്യാശയുടെ ഉത്സവമാക്കി മാറ്റാം.
റവ.ഡോ.പ്രദീഷ് ജോർജ്