കോട്ടയം: കേരള കോണ്ഗ്രസ് ചെയർമാനായിരുന്ന കെ.എം. മാണിയുടെ ആദ്യ ചരമവാർഷികത്തോടനുബന്ധിച്ച് ഏപ്രിൽ 17, 18 തീയതികളിൽ കോട്ടയത്തു കേരള കോണ്ഗ്രസ് -എം (ജോസ് വിഭാഗം) ‘കെ.എം. മാണി സ്മൃതി സംഗമം’ സംഘടിപ്പിക്കാൻ സംസ്ഥാന കമ്മിറ്റി തീരുമാനം.
ഏപ്രിൽ 17നു കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ കെ.എം. മാണി അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും. 18നു കോട്ടയം നെഹ്റുസ്റ്റേഡിയത്തിൽ നടക്കുന്ന സ്മൃതി സംഗമത്തിൽ കേരളത്തിലെ 14 ജില്ലകളിൽനിന്നുമുള്ള പതിനായിരക്കണക്കിനു പ്രവർത്തകർ അണിനിരക്കും. കെ.എം. മാണിയുടെ ആദ്യ ചമരവാർഷിക ദിനം ഏപ്രിൽ ഒന്പതാണെങ്കിലും വിശുദ്ധ വാരമായതിനാലാണ് 17, 18 തീയതികളിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചത്.
കെ.എം. മാണിയുടെ ജന്മദിനമായ ജനുവരി 30 മുൻ വർഷത്തെപ്പോലെ തന്നെ കാരുണ്യദിനമായി ആചരിക്കും. തെരെഞ്ഞെടുക്കപ്പെട്ട വൃദ്ധസദനങ്ങൾ, ബാലഭവനുകൾ, അഗതിമന്ദിരങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ആചരണം നടക്കും. മരുന്നു വിതരണം, അഗതികൾക്കുള്ള വസ്ത്രവിതരണം, സ്നേഹ വിരുന്ന് തുടങ്ങിയ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും കാരുണ്യദിനത്തിൽ സംഘടിപ്പിക്കും. പാർട്ടി പരിപാടികൾ സംബന്ധിച്ച് വിശദമായി ചർച്ചചെയ്യാൻ 14 ജില്ലകളിൽനിന്നുമുള്ള പ്രതിനിധികളെ പങ്കെടുപ്പിച്ച് ജനുവരി 10, 11 തീയതികളിൽ പാർട്ടി സംസ്ഥാന ക്യാന്പ് ചരൽക്കുന്നിൽച്ചേരും. വിവിധ കാർഷിക വിഷയങ്ങൾ ഉന്നയിച്ചും കാരുണ്യപദ്ധതി അട്ടിമറിച്ചതിനെതിരേ.യും ജനുവരി 17, 18 തീയതികളിൽ പാർട്ടി ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ വാഹനജാഥ സംഘടിപ്പിക്കും.