കൊച്ചി: ഭൂഅവകാശ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ 18ന് ഭൂഅവകാശ സംരക്ഷണ കണ്വൻഷൻ സംഘടിപ്പിക്കും. എറണാകുളം ടൗണ്‍ ഹാളിൽ രാവിലെ 10ന് എംജി യൂണിവേഴ്സിറ്റി ഗാന്ധിയൻ സ്റ്റഡീസ് മുൻ ഡയറക്ടർ ഡോ. എം.പി. മത്തായി കണ്വൻഷൻ ഉദ്ഘാടനം ചെയ്യും.
കേരളത്തിലെ അഞ്ചു ലക്ഷത്തിലധികം ഭൂരഹിതരുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന സമിതി അംഗം കെ. ഗുപ്തൻ കപിക്കാട് അധ്യക്ഷത വഹിക്കും. സംസ്ഥാന സമിതി അംഗങ്ങളായ സി.കെ. ചന്ദ്രബാബു, വി.സി. അജികുമാർ, കോ-ഓർഡിനേറ്റർ എസ്. രാമനുണ്ണി, ഹരി വെണ്ണിയൂർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.