തീക്കോയി: തമിഴ്നാട് സ്വദേശിയായ ബിടെക് വിദ്യാര്‍ഥി മാര്‍മല അരുവിയില്‍ മുങ്ങിമരിച്ചു. കോയമ്പത്തൂര്‍ സ്വദേശി ശ്രീഹര്‍ഷ സലുവാജ് (20) ആണ് മരിച്ചത്. കോയന്പത്തൂര്‍ അമൃത വിശ്വവിദ്യാപീഠത്തിലെ മൂന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥിയായിരുന്നു. 54 പേരടങ്ങുന്ന സംഘമാണ് വിനോദസഞ്ചാരത്തിനായി എത്തിയത്.
ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.