ചങ്ങരംകുളം: സംഗീതപഠനത്തിനെത്തിയ കുട്ടികളെ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ അധ്യാപകനെ പെരുമ്പടപ്പ് പോലീസ് അറസ്റ്റു ചെയ്തു. കാഞ്ഞിരമുക്ക് സ്വദേശി പുഷ്പദാസി (42) നെയാണ് അറസ്റ്റ്ചെയ്തത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉൾപ്പെടെയുള്ളവരെ ഇയാൾ പീഡിപ്പിച്ചതായി ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗണ്‍സലിംഗിൽ കുട്ടികൾ മൊഴി നൽകിയിരുന്നു. ഇതേത്തുടർന്നാണ് കേസെടുത്തത്.
പൊന്നാനി ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
പൊന്നാനി ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.