ചന്പക്കുളം: ബൈക്കപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. ചന്പക്കുളം കൊണ്ടാക്കൽ മുല്ലശരിൽ കെ.ജി. വർഗീസാണ് (ലാബട്ടറി മാമ്മച്ചൻ-75) മരിച്ചത്. 2012 ഏപ്രിൽ അഞ്ചിന് ആലപ്പുഴ-ചങ്ങനാശേരി റോഡിൽ പൂപ്പള്ളി ജംഗ്ഷനിലായിരുന്നു അപകടം. ചന്പക്കുളം ശ്രീനികേതൻ ക്ലിനിക്കൽ ലാബോറട്ടറി ഉടമയായ വർഗീസ് പൂപ്പള്ളി ജംഗ്ഷനിൽ ബസിറങ്ങിയശേഷം റോഡിലൂടെ നടന്നുനീങ്ങുന്നതിനിടെ ബൈക്കിടിക്കുകയായിരുന്നു.
തുടർന്ന് ഏറെനാൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയിലായിരുന്നു. ഇന്നലെ വൈകുന്നേരം ആറോടെ വീട്ടിൽവച്ചാണ് മരണം സംഭവിച്ചത്. സംസ്കാരം നാളെ പത്തിന് കൊണ്ടാക്കൽ സെന്റ് ജോസഫ്സ് പള്ളിയിൽ.
ഭാര്യ: മേരിക്കുട്ടി പുല്ലങ്ങടി കന്യാക്കോണിൽ കുടുംബാംഗം. മക്കൾ: മഞ്ചു, മനോജ് (ഒമാൻ), മജിത് എം. വർഗീസ് (എംഎസ് സ്വമിനാഥൻ ഫൗണ്ടേഷൻ ചങ്ങനാശേരി). മരുമക്കൾ: മനോഹർ തോമസ് ചക്ക്യായിൽ (മലകുന്നം), മിന്റു, ധന്യ.