കോട്ടയം: പൗരത്വനിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നിയമവിരുദ്ധവും ഭരണഘടനാ ലംഘനവുമാണെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. മുഖ്യമന്ത്രി തെറ്റ് ഏറ്റുപറഞ്ഞു ജനങ്ങളോടു മാപ്പ് പറയണം.
രാജ്യത്ത് ഒരു നിയമമേയുള്ളു. പൗരത്വം നൽകുന്നതു കേന്ദ്രസർക്കാരാണ്. രാജ്യത്തു കലാപം ഉണ്ടാക്കുവാൻ ശ്രമിക്കുന്ന കലാപകാരികൾക്കും വിധ്വംസകപ്രവർത്തകർക്കും കൂട്ടുനിൽക്കുന്ന സമീപനമാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.
പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് എൻ. ഹരി, ലിജിൻ ലാൽ, അനൂപ് ആന്റണി എന്നിവരും പങ്കെടുത്തു.