കൊച്ചി: പാലാരിവട്ടം മേൽപാലത്തിൽ ലോഡ് ടെസ്റ്റ് നടത്തി മൂന്നു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന ഹൈക്കോടതിവിധി അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്ന സാഹചര്യത്തിൽ, കാലാവധി അവസാനിക്കുന്ന ഫെബ്രുവരി 21 നു പാലത്തിൽ ഭാരവണ്ടികൾ കയറ്റി പാലത്തിന്റെ ബലം ജനങ്ങളെ ബോധ്യപ്പെടുത്തുമെന്ന് കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ.
ഏറ്റവും കൂടുതൽ ഭാരം കയറ്റാവുന്ന വണ്ടികൾ നിറലോഡുകളുമായി പാലത്തിൽ കയറ്റും. ഭാരവണ്ടികൾ കൊണ്ട് പാലം നിറയ്ക്കും. അതിനു സർക്കാർ അനുവദിക്കുന്നില്ലെങ്കിൽ അന്നു മുതൽ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതു വരെ പാലത്തിൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുമെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.