തിരുവനന്തപുരം: പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്നു കഴിഞ്ഞ ദിവസം നീക്കിയ ബിശ്വനാഥ് സിൻഹയ്ക്കെതിരേ ഉയർന്ന ആരോപണങ്ങൾ തള്ളാനോ സ്വീകരിക്കാനോ തയാറാകാതെ മുഖ്യമന്ത്രി പിണറായി വിജയൻ.
ബിശ്വനാഥ് സിൻഹയ്ക്കെതിരേ വനിതാ ഐഎഎസ് ഉദ്യോഗസ്ഥർ പരാതി നൽകിയെന്ന പ്രതിപക്ഷ ആരോപണം മാധ്യമ പ്രവർത്തകർ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, പരാതി എന്തെന്ന് അവർ പറയട്ടെയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പരാതി ബന്ധപ്പെട്ടവർ തന്റെ ഓഫീസിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ടെങ്കിൽ അതിനെല്ലാം നടപടി ഉണ്ടാകും.
പൊതുഭരണ സെക്രട്ടറി സ്ഥാനത്തുനിന്നു ബിശ്വനാഥ് സിൻഹയെ മാറ്റിയെന്നതു വസ്തുതയാണെന്നും മറ്റു കാര്യങ്ങൾ എന്താണെന്നു നോക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.