കൊച്ചി: കേരള കത്തോലിക്കാ വിദ്യാർഥി സഖ്യത്തിന്റെ ( കെസിഎസ്എൽ)സെൻട്രൽ കൗണ്‍സിൽ നാളെ പാലാരിവട്ടം പിഒസിയിൽ നടക്കും. രാവിലെ പത്തിനു സംസ്ഥാന പ്രസിഡന്റ് മാത്തുക്കുട്ടി കുത്തനാപ്പിള്ളിയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം സംസ്ഥാന ഡയറക്ടർ ഫാ. കുര്യൻ തടത്തിൽ ഉദ്ഘാടനം ചെയ്യും.
ജനുവരി 10, 11 തീയതികളിൽ കുറവിലങ്ങാട് നടക്കുന്ന കലോത്സവത്തിന്റെ ഒരുക്കങ്ങളും ചർച്ചകളും സമ്മേളനത്തിന്റെ മുഖ്യ അജൻഡയായിരിക്കും. വിവിധ കേന്ദ്രങ്ങളിലായി നടന്ന സംസ്ഥാന സാഹിത്യോത്സവം യോഗം വിലയിരുത്തും. വിജയികൾക്കുള്ള മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. 27 നു പിഒസിയിൽ നടക്കുന്ന രൂപത വിദ്യാർഥി ഭാരവാഹികളുടെ യോഗവും എക്സലൻസ് അവാർഡും സംബന്ധിച്ചും സമ്മേളനം ചർച്ച ചെയ്യും.