ശബരിമല: 41 നാൾ നീണ്ട വ്രതാനുഷ്ഠാനത്തിനു സമാപനം കുറിച്ചു ശബരിമല ക്ഷേത്രത്തിൽ മണ്ഡലപൂജ 27ന്. രാവിലെ 10നും 11.40നും ഇടയ്ക്കുള്ള കുഭം രാശിയില്‍ തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ നടക്കും. രാത്രി അത്താഴപൂജ കഴിഞ്ഞ് 11ന് നട അടയ്ക്കും.
23ന് ആറന്മുള ക്ഷേത്രത്തിൽ നിന്നു പുറപ്പെടുന്ന തങ്കഅങ്കി ഘോഷയാത്ര 26നു വൈകുന്നേരം ശബരിമല സന്നിധാനത്തെത്തും. വൈകുന്നേരം അഞ്ചിന് ശരംകുത്തിയിൽ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ തങ്കഅങ്കി ഘോഷയാത്രയെ സ്വീകരിച്ച് ആനയിക്കും.