കൽപ്പറ്റ: ക്രൈസ്തവ സഭയെ പുസ്തകത്തിലൂടെയും അല്ലാതെയും അധിക്ഷേപിക്കുന്ന മുൻ കന്യാസ്ത്രീക്കു പിന്നിൽ മതതീവ്രവാദികളും മതവിരുദ്ധരുമാണ് ഉള്ളതെന്നു സേവ് കാരക്കാമല ഫോറം ഭാരവാഹികളായ പി. ജോസഫ്, ആൻജോ ആൻഡ്രൂസ് എന്നിവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഫോറത്തിന്റെ നേതൃത്വത്തിൽ നാളെ ഉച്ചകഴിഞ്ഞു മൂന്നിനു കാരക്കാമലയിൽ വിശ്വാസ സംരക്ഷണവും റാലിയും നടത്തുമെന്നു അവർ അറിയിച്ചു. പുസ്തകത്തിലൂടെ ക്രൈസ്തവ സഭയെ അവഹേളിച്ച സാഹചര്യത്തിലാണു സംഗമവും റാലിയും സംഘടിപ്പിക്കുന്നത്. ആയിരത്തോളം ആളുകൾ പങ്കെടുക്കും.
മതതീവ്രവാദികളോടും മതവിരുദ്ധരോടും ചേർന്നുനിന്നാണു വാക്കും പ്രവൃത്തിയും എഴുത്തും. ഇങ്ങനെയുള്ളവരുടെ സേവനം കാരക്കാമല ഇടവകയ്ക്കു ആവശ്യമില്ലെന്നും ഫോറം ഭാരവാഹികൾ പറഞ്ഞു.
മതതീവ്രവാദികളോടും മതവിരുദ്ധരോടും ചേർന്നുനിന്നാണു വാക്കും പ്രവൃത്തിയും എഴുത്തും. ഇങ്ങനെയുള്ളവരുടെ സേവനം കാരക്കാമല ഇടവകയ്ക്കു ആവശ്യമില്ലെന്നും ഫോറം ഭാരവാഹികൾ പറഞ്ഞു.