കൊച്ചി: രക്ഷകനായ ഈശോയുടെ കാരുണ്യത്തിന്റെ വക്താക്കളായി ദൈവജനത്തിനും ലോകത്തിനും എളിമയുടെ ശുശ്രൂഷ ചെയ്യുക എന്നതാണ് ഓരോ സഭാ ശുശ്രൂഷകന്റെയും ഉത്തരവാദിത്വമെന്ന് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.
സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന വിവിധ സീറോ മലബാർ സിനഡൽ കമ്മീഷൻ സെക്രട്ടറിമാരുടെയും ഭാരവാഹികളുടെയും യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ സീറോ മലബാർ സഭയുടെ വിവിധ കമ്മീഷൻ പ്രവർത്തനങ്ങളുടെ ഏകോപനത്തിനും സുഗമവും ക്രിയാത്മകവുമായ നടത്തിപ്പിനും സഹായകരമായ പങ്കുവയ്ക്കലുകളും ചർച്ചകളും നടന്നു.
മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയ ചാൻസലർ റവ. ഡോ. വിൻസന്റ് ചെറുവത്തൂർ, ഫിനാൻസ് ഓഫീസർ ഫാ. ജോസഫ് തോലാനിക്കൽ, റവ. ഡോ. സെബാസ്റ്റ്യൻ മുട്ടംതൊട്ടിൽ, എകെസിസി. പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, അല്മായ ഫോറം സെക്രട്ടറി അഡ്വ. ജോസ് വിതയത്തിൽ, സീറോ മലബാർ പ്രോ ലൈഫ് കമ്മീഷൻ സെക്രട്ടറി സാബു ജോസ്, മാതൃവേദി ഭാരവാഹികളായ ഡോ. കെ.വി. റീത്താമ്മ, റോസിലി പോൾ തട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു. സിസ്റ്റർ പുഷ്പം, സിസ്റ്റർ നയന, സിസ്റ്റർ റോസ്മിൻ തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകി.