തൃശൂർ: തിരുവമ്പാടി ക്ഷേത്രത്തിനു സമീപം കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായ കെട്ടിടത്തിൽനിന്നു കടയുടമയുടേതെന്നു സംശയിക്കുന്ന കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. ക്ഷേത്രത്തിനു സമീപത്തെ അനുഗ്രഹ ടവറിൽ പൂങ്കുന്നത്തു താമസിക്കുന്ന ഗോപിനാഥ്(54) നടത്തിവന്ന കർട്ടൻ കടയിലാണ് ചൊവ്വാഴ്ച അർധരാത്രിയോടെ തീപിടിത്തം ഉണ്ടായത്.
ഗോപിനാഥിനെ സംഭവശേഷം കാണാനില്ലായിരുന്നു. തുടർന്ന് ഇന്നലെ വൈകുന്നേരം പോലീസ് പരിശോധന നടത്തിയപ്പോഴാണ് കടയ്ക്കുള്ളിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ഇത് ഉടമയുടേതാണെന്ന് സംശയിക്കപ്പെടുന്നു.
കോഴിക്കോട് സ്വദേശിയായ ഗോപിനാഥ് 2011 മുതൽ ഇവിടെ കർട്ടൻ കട നടത്തിവരികയാണ്. ഗോപിനാഥിന്റെ മൊബൈൽ ഫോണ് കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയിരുന്നു. തുടർന്നാണ് കെട്ടിടത്തിൽ പരിശോധന നടത്തിയത്.