കൊച്ചി: രാജ്യത്തിന്റെ ചരിത്രരേഖകൾ സംരക്ഷിക്കുന്നതിന് അമൂല്യമായ സംഭാവനകൾ നൽകാൻ ഓരോരുത്തർക്കും സാധിക്കണമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. സംസ്ഥാന പുരാരേഖാ വകുപ്പ് രേഖകളുടെ ഭരണനിർവഹണവും ശാസ്ത്രീയ സംരക്ഷണവും എന്ന വിഷയത്തിൽ എറണാകുളം ഗസ്റ്റ് ഹൗസിൽ നടത്തുന്ന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൗണ്‍സിലർ ഗ്രേസി ബാബു ജേക്കബ് അധ്യക്ഷത വഹിച്ചു. അനലോഗ് ആൻഡ് ഡിജിറ്റൽ റെക്കോർഡ് റൂം മാനേജ്മെന്റ്, ഐഡിയൽ റിക്കോർഡ് റൂം, റഫറൻസ് മീഡിയ ഫോർ റിക്കോർഡ്സ് , ഡിസാസ്റ്റർ മാനേജ്മെന്റ്, കണ്‍സർവേഷൻ ഓഫ് റിക്കോർഡ് എന്നീ വിഷയങ്ങളിൽ പുരാരേഖ വകുപ്പ് ഡയറക്ടർ ജെ. രെജികുമാർ, അസിസ്റ്റന്റ് ഡയറക്ടർ പി.ബിജു , സൂപ്രണ്ടുമാരായ എസ്. പാർവതി, എൻ. ഷിബു, പി.കെ. സജീവ് , അസിസ്റ്റന്റ് ആർക്കൈവിസ്റ്റ് കെ.എസ്. നന്ദകുമാർ തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.