കൊച്ചി: സംസ്ഥാനത്തെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനായി സർക്കാർ നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായി ഇന്നു സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഭിന്നശേഷി സൗഹൃദ പ്രതിജ്ഞ ചൊല്ലും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെ സ്കൂൾതലം മുതൽ പ്രഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വരെയുള്ള മുഴുവൻ വിദ്യാർഥികളും അധ്യാപകരും രാവിലെ 10.30 ന് പ്രതിജ്ഞ ചൊല്ലും.
സാമൂഹ്യനീതി വകുപ്പും സാമൂഹ്യ സുരക്ഷാ മിഷനും സംയുക്തമായി ഭിന്നശേഷി സൗഹൃദ സമൂഹത്തിനായി നടപ്പിലാക്കുന്ന വിവിധ കാന്പയിൻ പരിപാടികളുടെയും ബോധവൽക്കരണ പ്രവർത്തനങ്ങളുടെയും ഭാഗമായാണ് വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രതിജ്ഞ. സംസ്ഥാനത്തെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനായി സർക്കാർ നടപ്പിലാക്കുന്ന അനുയാത്ര പദ്ധതിയുടെയും ഭിന്നശേഷി മേഖലയിലെ വിവിധ പ്രവർത്തനങ്ങളുടെയും വിവരങ്ങൾ നൽകുന്ന കാന്പയിൻ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്.